അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഞെട്ടിക്കുന്ന തീരുമാനത്തിൽ ഇന്ത്യൻ സിലക്ടർമാർ; സംഭവം ഇങ്ങനെ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമി ടീമിലേക്ക് എത്തില്ല. നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ ഫിറ്റ്നസ് ടെസ്റ്റിൽ അദ്ദേഹം 100 ശതമാനവും ഫിറ്റ് അല്ല എന്ന അഭ്യൂഹം പരക്കെ പരന്നിരുന്നു. എന്നാൽ അതിനെ വിശ്വസിപ്പിക്കുന്ന തലത്തിലുള്ള സംഭവ വികാസങ്ങളാണ് നടന്നു വരുന്നത്. ഈ മാസം 21 ആം തിയതി മുതൽ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ ബംഗാളിന്റെ ടീം ലിസ്റ്റിൽ താരത്തിന്റെ പേര് ഉൾപ്പെടുത്തി. അതോടെ ഇന്ത്യൻ ടീമിന്റെ കൂടെ ഷമി ഉണ്ടാവില്ല എന്നത് ഉറപ്പായി.

കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. എന്നാൽ ടൂർണമെന്റിന് ശേഷം കണങ്കാലിനേറ്റ പരിക്ക് കാരണം ഷമി ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിരുന്നു. പരിക്കിൽ നിന്ന് മുക്തി നേടി അദ്ദേഹം ഇപ്പോൾ നടന്ന സെയ്ദ് മുസ്തക്ക് അലി ടൂർണമെന്റിൽ മിന്നും പ്രകടനം കാഴ്ച വെച്ചു. അതിനു ശേഷം ബോർഡർ ഗവാസ്കർ ട്രോഫിയിൽ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിനോടൊപ്പം ഉണ്ടാകും എന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഇനി താരത്തിന് ട്രോഫിയിൽ പങ്കെടുക്കാൻ സാധിക്കില്ല.

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ടീമിൽ മികച്ച ഒരു പേസ് ബോളറുടെ കുറവുണ്ട്. എന്നാൽ ആ സ്ഥാനത്തേക്ക് ഷമി വന്നിരുന്നെങ്കിൽ ടൂർണമെന്റ് വിജയിക്കാൻ ഇന്ത്യക്ക് സഹായകരമായേനെ എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

വിജയ് ഹസാരെ ട്രോഫിക്കുള്ള ബം​ഗാൾ ടീം:

സുദീപ് കുമാർ ​ഗാർമി (ക്യാപ്റ്റൻ), മുഹമ്മദ് ഷമി, അനുസതുപ് മജുംദാർ, അഭിഷേക് പോറൽ (വിക്കറ്റ് കീപ്പർ), സുദീപ് ചാറ്റർജി കരൺ ലാല്, ഷക്കീർ ഹബീബ് ​ഗാന്ധി, സുമന്ത ​ഗുപ്ത, ശുഭം ചാറ്റർജി, രാജ്നാഥ് സിങ് ഖൈറ, പ്രദിപത്ത പ്രമാണിക്, കൗശിക് മൈതി, വികാസ് സിങ്, മുകേഷ് കുമാർ, സാക്ഷം ചൗധരി, രോഹിത് കുമാർ, മുഹമ്മദ് കൈഫ്, സുരാജ് സിന്ധു ജയ്സ്വാൾ, സയാൻ ​ഗോഷ്, കനിഷ്ക് സേത്ത്.