'ചാമ്പ്യന്‍സ് ട്രോഫിയില്‍ അവരുടെ തിരിച്ചുവരവ് ക്രിക്കറ്റ് ലോകം കാണും'; തികഞ്ഞ ആത്മവിശ്വാസത്തില്‍ ദാദ

സമീപകാലത്തായി ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും മോശം ഫോമിലൂടെയാണ് കടന്നു പോകുന്നത്. മികച്ച തിരിച്ചുവരവ് ആഗ്രഹിച്ച് ഇരുവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ എത്തിയെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഈ മുതിര്‍ന്ന ഇന്ത്യന്‍ കളിക്കാര്‍ വിജയകരമായ തിരിച്ചുവരവ് നടത്തുമെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പ്രവചിച്ചു.

വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍, വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും വലിയ ക്രിക്കറ്റ് കളിക്കാരാണ്. ചാമ്പ്യന്‍സ് ട്രോഫിയിലെ വിക്കറ്റുകള്‍ മികച്ചതായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ദുബായില്‍. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ കഴിഞ്ഞ ലോകകപ്പുകളില്‍ അവര്‍ ശരിക്കും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും മികച്ച പ്രകടനം കാഴ്ചവയ്ക്കും. വരാനിരിക്കുന്ന പരമ്പരയില്‍, അവര്‍ നന്നായി കളിക്കും. അവര്‍ ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടാകില്ല. പക്ഷേ വരാനിരിക്കുന്ന പരമ്പരയില്‍ അവര്‍ തീര്‍ച്ചയായും മികച്ച പ്രകടനം കാഴ്ചവയ്ക്കും.

ടി20 ലോകകപ്പ് ഇന്ത്യ നേടിയിട്ടുണ്ട്. 2023 ല്‍, 50 ഓവര്‍ ലോകകപ്പില്‍ ഇന്ത്യ റണ്ണേഴ്സ് അപ്പായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍, ഇന്ത്യ ഫേവറിറ്റുകളില്‍ ഒന്നായിരിക്കും, ഇന്ത്യയുടെ വൈറ്റ്-ബോള്‍ ടീം വളരെ മികച്ചതാണ്- അദ്ദേഹം പറഞ്ഞു. അതേസമയം ടൂര്‍ണമെന്റിലെ ഏറ്റവും ശക്തര്‍ ആരെന്ന് പറയാന്‍ ഗാംഗുലി വിസമ്മതിച്ചു.

Read more

ചാമ്പ്യന്‍സ് ട്രോഫിയിലെ എല്ലാ ടീമുകളും ശക്തമാണ്. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക-നിരവധി ടീമുകള്‍ ശക്തമാണ്. ടൂര്‍ണമെന്റ് ഉപഭൂഖണ്ഡത്തിലായിരിക്കുന്നതിനാല്‍ പാകിസ്ഥാന്‍ ഉണ്ട്. ആ സമയത്ത് ആരാണ് നന്നായി കളിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അത്- ഗാംഗുലി കൂട്ടിച്ചേര്‍ത്തു.