ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു; ഇന്ത്യക്ക് മികച്ച ലീഡ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 130 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ആതിഥേയരെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ വെറും 197 റണ്‍സിന് എറിഞ്ഞിട്ടു. ഒന്നാം വട്ടത്തില്‍ ഇന്ത്യ 327 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

പേസര്‍മാരുടെ ഉശിരന്‍ പ്രകടനമാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കുമേല്‍ മികച്ച ലീഡ് സമ്മാനിച്ചത്. അഞ്ചു വിക്കറ്റ് പിഴുത മുഹമ്മദ് ഷമി ഇന്ത്യന്‍ പേസ് ആക്രമണത്തെ നയിച്ചു. ജസ്പ്രീത് ബുംറയ്ക്കും ഷാര്‍ദുല്‍ താക്കൂറിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. മുഹമ്മദ് സിറാജ് ഒരു ഇരയെ കണ്ടെത്തി.

Read more

ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ തെംബ ബാവുമയും (52) ക്വിന്റന്‍ ഡികോക്കും (34) പൊരുതി നോക്കി. വാലറ്റില്‍ കാഗിസൊ റബാഡ (25)യും നടത്തിയ ചെറുത്തുനില്‍പ്പാണ് ആതിഥേയരെ ഇരുനൂറിന് അടുത്ത സ്‌കോറില്‍ എത്തിച്ചത്.