സിഡ്‌നിയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ അഭിമുഖത്തിന് പിന്നാലെ അദ്ദേഹത്തെ ട്രോളി മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സൈമൺ കാറ്റിച്ച്. മോശം ബാറ്റിംഗ് ഫോം കാരണം സിഡ്‌നി ടെസ്റ്റിൽ നിന്ന് പുറത്തായതിന് ശേഷം തൻ്റെ ടെസ്റ്റ് ഭാവിയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ഊഹാപോഹങ്ങളോട് രോഹിത് പ്രതികരിച്ചു.
താൻ ടെസ്റ്റ് ക്രിക്കറ്റ് കാളികുനത് നിർത്തിയിട്ടില്ല എന്നും റണ്ണുകളുടെ അഭാവം മൂലം പുറത്തിരിക്കുക മാത്രമാണ് ചെയ്തതെന്നും രോഹിത് അവസാന മത്സരത്തിന് ശേഷം പ്രതികരിച്ചു . ഓസ്‌ട്രേലിയൻ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിൽ രോഹിത് കഷ്ടപ്പെട്ടു, 6.20 ശരാശരിയിൽ 31 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഉയർന്ന സ്കോർ മാത്രമാണ് 10 ആണ്.
മെൽബണിൽ നടന്ന നാലാം ടെസ്റ്റിന് ശേഷം ഇന്ത്യ 1-2ന് പിന്നിലായതിൽ രോഹിതിൻ്റെ പരാജയങ്ങൾ നിർണായക പങ്ക് വഹിച്ചു.
രോഹിതിൻ്റെ അഭിമുഖത്തോട് പ്രതികരിച്ചുകൊണ്ട് കാറ്റിച്ച് ഇന്ത്യാ ടുഡേയോട് പറഞ്ഞു:
“ശരി, നിങ്ങൾ നോക്കുകയാണെങ്കിൽ രോഹിത്തിന്റെ കണക്കുകൾ മോശമാണ്. ഈ ടെസ്റ്റിൽ ഞങ്ങൾ അത് കണ്ടു. ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്നത് അദ്ദേഹം വളരെ നിസ്വാർത്ഥനായിരുന്നു. ഞാൻ ആ അഭിമുഖത്തിൽ കണ്ടു, വളരെ നന്നായി സംസാരിച്ചു. സംശയമില്ല, സ്റ്റാൻഡ്-അപ്പ് കോമഡിയിൽ അവനൊരു ഭാവിയുണ്ട്. ക്രിക്കറ്റിൽ നിന്ന് മാറിയാലും അത് അവന് ട്രൈ ചെയ്യാം”
നിർഭാഗ്യവശാൽ, സിഡ്‌നി ടെസ്റ്റിൽ ആറ് വിക്കറ്റിൻ്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ പരമ്പര 1-3ന് കൈക്കലാക്കി. 2014-15 ശേഷം ആദ്യമായി ഓസ്‌ട്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫി ഉയർത്തി.