നമുക്ക് ക്രിക്കറ്റ് അറിയില്ലലോ പറയുന്നതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറ്റൊന്നിലൂടെ...,രോഹിത് പറഞ്ഞതിന് മറുപടിയുമായി സുനിൽ ഗവാസ്‌ക്കർ; തോൽവിക്ക് പിന്നാലെ രൂക്ഷ വിമർശനം

ഞായറാഴ്ച ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ (ബിജിടി) ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ നാണംകെട്ട തോൽവിക്ക് ശേഷം സുനിൽ ഗവാസ്‌കർ ലീവിൽ ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ചു. പെർത്ത് ടെസ്റ്റ് വിജയത്തിന് ശേഷം ഉയർന്ന നിലയിൽ തുടങ്ങിയ ഇന്ത്യ, ശേഷിക്കുന്ന നാല് മത്സരങ്ങളിൽ മൂന്നെണ്ണം തോറ്റ് 10 വർഷത്തിന് ശേഷം കിരീടം കൈവിട്ടു.

ഇന്ത്യ ടെസ്റ്റ് പരമ്പര തോൽക്കുക മാത്രമല്ല, ലോല ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ എത്താനുള്ള സാധ്യതയും നശിപ്പിച്ചു. പരമ്പര ജയിച്ചിരുന്നെങ്കിൽ തുടർച്ചയായ മൂന്നാം തവണയും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിൽ എത്താമായിരുന്നു. സിഡ്‌നിയിൽ നടന്ന അഞ്ചാം ടെസ്റ്റിന് ശേഷം, ഗവാസ്‌കറോട് ഒരു പര്യടനത്തിന് മുമ്പ് ഓസ്‌ട്രേലിയ പോലുള്ള സാഹചര്യങ്ങളിൽ കളിച്ച് പരിശീലിക്കണം കൂടാതെ പിങ്ക് ബോൾ ടെസ്റ്റ് കൂടുതലായി കളിക്കണമോ എന്നും ചോദിച്ചു.

ഇതിനോട് പ്രതികരിച്ച ഗവാസ്‌കറിന് സ്വയം നിയന്ത്രിക്കാനായില്ല. “ഞങ്ങൾ ആരാണ്? ഞങ്ങൾക്ക് ക്രിക്കറ്റ് അറിയില്ല. ഞങ്ങൾ ടിവിക്ക് വേണ്ടി മാത്രം സംസാരിച്ചു പണം നേടുന്നു, ഞങ്ങൾ പറയുന്നത് കേൾക്കരുത്, ഞങ്ങൾ ഒന്നുമല്ല. ഒരു ചെവിയിൽ കേൾക്കുക മറ്റൊന്നിൽ കൂടി പുറത്ത് കളയുക.” അദ്ദേഹം പറഞ്ഞു.

അടുത്തിടെ തന്റെ വിരമിക്കൽ തീരുമാനിക്കേണ്ടത് ലാപ്‌ടോപ്പിന് മുന്നിൽ പണിയൊന്നും ഇല്ലാതെ എന്തും വിളിച്ച് പറയുന്നവർ അല്ലെന്നാണ് അടുത്തിടെ രോഹിത് ശർമ്മ പറഞ്ഞത്,. എന്തായാലും ഗംഭീർ അടക്കമുള്ള ഇന്ത്യൻ പരിശീലക സംഘത്തിന് എതിരെയും പൊട്ടിത്തെറിച്ചാണ് ഗവാസ്‌ക്കർ തന്റെ രോഷം തീർത്തത്.