താന്‍ നേരിട്ടതില്‍ ഏറ്റവും പ്രയാസമെന്ന് തോന്നിയ ഫാസ്റ്റ് ബോളര്‍ ആരാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഓസ്ട്രേലിയയുടെ ജെഫ് തോംസനാണ് ഗവാസ്‌കറിന്റെ ഉറക്കം കെടുത്തിയ പേസര്‍. താരത്തിന്‍രെ ബോളുകള്‍ കൊടുങ്കാറ്റ് പോലെയാണ് തനിക്ക് തോന്നിയതെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
‘ഞാന്‍ നേരിട്ടതിലെ വേഗമുള്ള പേസര്‍ ഓസ്ട്രേലിയയുടെ ജെഫ് തോംസനാണ്. സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്തു. ഞങ്ങള്‍ അവരെ 140 നോടടുത്ത് സ്‌കോറിന് ഓള്‍ഔട്ടാക്കിയെന്നാണ് ഓര്‍മ. അവരുടെ പിച്ചുകളിലെ പേസ് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തോംസണിന്റെ പന്തുകള്‍ കാറ്റുപോലെയാണ് വന്നത്’ ഗവാസ്‌കര്‍ പറഞ്ഞു.
‘സിഡ്നിയില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തില്‍ തോംസനും ചേതന്‍ ചൗഹാനും തമ്മിലുണ്ടായ വാക് പോരാട്ടത്തെക്കുറിച്ചും ഗവാസ്‌കര്‍ പറഞ്ഞു. ‘ആ സമയത്ത് അതിവേഗത്തിലുള്ള പന്തുകളാണ് തോംസന്‍ എറിഞ്ഞത്. ചേതന്‍ തോംസണെതിരേ വലിയ ഷോട്ടിന് ശ്രമിക്കുകയും ടോപ് എഡ്ജില്‍ കൊണ്ട് ബൗണ്ടറി പോവുകയും ചെയ്തു. തോംസണിന്റെ പന്തില്‍ നല്ല ബൗണ്‍സുണ്ടായിരുന്നു. ഓസീസ് താരങ്ങള്‍ പരിഹസിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ചേതന്‍ ചിരിച്ചുകൊണ്ട് തലകുലുക്കി.’
Read more
‘ചേതന്റെ പെരുമാറ്റം തോംസണെ അതൃപ്തനാക്കി. നിന്റെ ഹെല്‍മറ്റില്‍ പന്തടിക്കുമെന്ന് ചേതനോട് തോംസണ്‍ പറഞ്ഞു. നിനക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യാന്‍ ചേതനും പറഞ്ഞു. ഇതിന് ശേഷം തോംസണന്‍ കൊടുങ്കാറ്റ് പോലെയാണ് പന്തെറിഞ്ഞത്. അവിശ്വസിനീയമായിരുന്നു അവന്റെ പന്തുകള്‍. ഞാന്‍ നേരിട്ടതിലെ ഏറ്റവും വേഗമേറിയ സ്പെല്ലായിരുന്നു അത്’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.