താരലേലത്തില്‍ ആരാവും കൂടുതല്‍ പ്രതിഫലം നേടുക?; ഇന്ത്യന്‍ യുവതാരമെന്ന് റെയ്‌നയുടെ പ്രവചനം

നാളെ നടക്കുന്ന ഐപിഎല്ലില്‍ മിനി താരലേലത്തില്‍ കൂടുതല്‍ പ്രതിഫലം നേടാന്‍ സാദ്ധ്യതയുള്ള താരത്തെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരവും സിഎസ്‌കെ താരവുമായിരുന്ന സുരേഷ് റെയ്ന. പേസര്‍ ജയദേവ് ഉനദ്ഘട്ടും ബാറ്റ്സ്മാന്‍ നാരായണ്‍ ജഗദീശനും വിലകൂടിയ താരങ്ങളാകുമെന്നാണ് റെയ്‌ന പറയുന്നത്.

ജഗദീശന് വളരെ മികച്ചൊരു ക്രിക്കറ്റ് ബുദ്ധിയാണുള്ളത്. ഏറെ നേരം ക്രീസില്‍ നിന്ന് ബാറ്റ് ചെയ്യാന്‍ അവനാവും. കൃത്യമായ കണക്കുകൂട്ടലുകളോടെ കളിക്കുന്നവനാണ് തമിഴ്നാടിനായി നന്നായി കളിച്ചിരുന്നു. അതുകൊണ്ട് തന്നെ ജഗദീശന്‍ വലിയ നേട്ടമുണ്ടാക്കിയേക്കും റെയ്‌ന പറഞ്ഞു. വിജയ് ഹസാരെ ട്രോഫിയില്‍ 277 റണ്‍സുമായി ജഗദീശന് റെക്കോഡ് നേട്ടം കുറിച്ചിരുന്നു.

ടി20യിലെ റെക്കോഡുകള്‍ മികച്ചതല്ലെങ്കിലും ഇത്തവണ മികച്ച ആഭ്യന്തര പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഉനദ്ഘട്ടിന്റെ വരവ്. അതിനാല്‍ത്തന്നെ താരം ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കിയാലും അത്ഭുതപ്പെടാനാവില്ല. അവസാന സീസണില്‍ മുംബൈയ്‌ക്കൊപ്പമായിരുന്നു ഉനദ്ഘട്ട്.

Read more

അയര്‍ലന്‍ഡ് പേസര്‍ ജോഷ്വാ ലിറ്റിലിനും ആവശ്യക്കാരേറുമെന്ന് റെയ്ന പറയുന്നു. 23കാരനായ പേസര്‍ ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴ് മത്സരത്തില്‍ നിന്ന് 11 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. നല്ല ലൈനും ലെങ്തുമാണ് താരത്തെ മികച്ചവനാക്കുന്നത്.