ജൂൺ 23 വ്യാഴാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ മധ്യപ്രദേശിനെതിരെ നടന്ന 2021-22 രഞ്ജി ട്രോഫി ഫൈനലിൽ ഗംഭീര സെഞ്ച്വറി നേടിയ ശേഷം അന്തരിച്ച ഗായകൻ സിദ്ധു മൂസ്വാലയ്ക്ക് മുംബൈ ബാറ്റർ സർഫറാസ് ഖാൻ ആദരം സമർപ്പിച്ചു. മികച്ച പ്രകടനമാണ് താരം സീസണിൽ ഉടനീളം കാഴ്ചവെച്ചത്.
50.1 ഓവറിൽ മുംബൈ 147-3 എന്ന നിലയിൽ എത്തിയപ്പോഴാണ് സർഫറാസ് ബാറ്റ് ചെയ്യാനെത്തിയത്. വലിയ സ്കോറില്ലാതെ ടോപ് ഓർഡർ വീണു, മധ്യനിരയും അതുതന്നെ ചെയ്തു. എന്നാൽ വലംകൈയ്യൻ ബാറ്റർ 190 പന്തിൽ 101 റൺസ് അടിച്ചു തകർത്തു. 114-ാം ഓവറിൽ സ്പിന്നർ കുമാർ കാർത്തികേയക്കെതിരെ ബൗണ്ടറി നേടിയാണ് അദ്ദേഹം സെഞ്ചുറിയിലെത്തിയത്.
അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും പ്രശസ്തനും ആദരണീയനുമായ ഗായകരിൽ ഒരാളായ മൂസ്വാല, മെയ് 29 ന് 28-ആം വയസ്സിൽ സ്വന്തം ജില്ലയായ മാൻസയിൽ ക്രൂരമായി വെടിയേറ്റ് മരിച്ചു. യുവഗായകനെ ഒരുപാട് ആദരിച്ച താരം തന്റെ ആഘോഷം ഗായകന് സമർപ്പിച്ചു.
സീസണിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ബാറ്റ്‌സ്മാനാണ് സർഫ്രാസ്. താരത്തിന്റെ ആഘോഷ വീഡിയോ എന്തായാലും വൈറൽ ആയിട്ടുണ്ട്.
💯 for Sarfaraz Khan! 👏 👏
His 4⃣th in the @Paytm #RanjiTrophy 2021-22 season. 👍 👍
This has been a superb knock in the all-important summit clash. 👌 👌 #Final | #MPvMUM | @MumbaiCricAssoc
Follow the match ▶️ https://t.co/xwAZ13U3pP pic.twitter.com/gv7mxRRdkV
— BCCI Domestic (@BCCIdomestic) June 23, 2022
Read more