ഇംഗ്ലണ്ടിന്റെ വിജയം സച്ചിന്‍ നേരത്തെ പ്രവചിച്ചു; വെളിപ്പെടുത്തല്‍

മൂന്നാംദിനം പൂര്‍ണമായും മഴയെടുത്തപ്പോള്‍ ഒരു പക്ഷേ ഇംഗ്ലണ്ട് താരങ്ങള്‍ പോലും വിന്‍ഡീസിനെതിരെയുള്ള മത്സരം ജയിക്കാനുകുമെന്ന് കരുതിയിട്ടുണ്ടാവില്ല. എന്നാല്‍ നാലാംദിനം കളി ഗതി മാറിയപ്പോള്‍ വിജയകാര്യത്തില്‍ പിന്നെയും ആശങ്ക ബാക്കിയായിരുന്നു. എന്നാല്‍ അവിടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് തെല്ലും ആശങ്കയില്ലായിരുന്നു. ഇംഗ്ലണ്ട് തന്നെ ജയിക്കുമെന്ന് സച്ചിന്‍ വിശ്വസിച്ചു. ഇംഗ്ലണ്ടിന്റെ ജയമുറപ്പാണെന്ന് സച്ചിന്‍ പ്രവചിച്ചിരുന്നതായി സൂര്യകുമാര്‍ യാദവാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ടെസ്റ്റിന്റെ അഞ്ചാം ദിനമായിരുന്ന തിങ്കളാഴ്ച രാവിലെ സച്ചിനുമായി സംസാരിച്ചിരുന്നുവെന്നും ഇംഗ്ലണ്ട് വിന്‍ഡീസിനു മുന്നില്‍ ഏതാണ്ട് 300 റണ്‍സ് വിജയലക്ഷ്യം വെയ്ക്കുമെന്നും അതിനുശേഷം വിന്‍ഡീസിനെ എറിഞ്ഞിടുമെന്നും സച്ചിന്‍ പ്രവചിച്ചിരുന്നുവെന്നാണ് സൂര്യകുമാര്‍ യാദവ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

Surya Kumar Yadav: सचिन ने सूर्यकुमार यादव ...

ഇന്നു രാവിലെ സച്ചിന്‍ പാജിയുമായി ഇംഗ്ലണ്ട് വിന്‍ഡീസ് ടെസ്റ്റ് മത്സരത്തെ കുറിച്ച് സംസാരിച്ചിരുന്നു. മത്സരം സമനിലയില്‍ അവസാനിക്കില്ലെന്നും ഇംഗ്ലണ്ട് ജയിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇംഗ്ലണ്ട് 300- നടുത്ത ഒരു സ്‌കോര്‍ വിജയലക്ഷ്യം കുറിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. വിന്‍ഡീസിന് മത്സരം ജയിക്കണമെങ്കില്‍ കഴിവു മുഴുവന്‍ പുറത്തെടുക്കേണ്ടിവരും” സൂര്യകുമാര്‍ യാദവ് ട്വിറ്ററില്‍ കുറിച്ചു.

Read more

താന്‍ പറയുന്നത് ചില സമയത്ത് ശരിയാകാറുണ്ടെന്ന് സച്ചിന്‍ ഈ ട്വീറ്റിന് മറുപടിയായി കുറിച്ചിട്ടുണ്ട്. മത്സരത്തില്‍ 312 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസ് 198 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 113 റണ്‍സിന് ജയിച്ച ഇംഗ്ലണ്ട് പരമ്പര (1-1) സമനിലയിലാക്കുകയും ചെയ്തു. ഇതോടെ പരമ്പരയിലെ അവസാന ടെസ്റ്റ് കൂടുതല്‍ ആവേശകരമാകും.