ഈ ജയത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് ബെന്‍ സ്റ്റോക്‌സ് ആയിരിക്കണം, എല്ലാം ഒരു യക്ഷിക്കഥപോലെ!

പ്രതികാരം ഒന്നിനും പരിഹാരമാവില്ല എന്നാണ് വിശ്വാസം. എന്നാലും എട്ടു വമ്പന്മാര്‍ അണിനിരന്ന ഒരു പവര്‍ഫുള്‍ ബാറ്റിംഗ് യൂണിറ്റിനെ ഒരു പഴം മുറിക്കുന്ന ലാഘവത്തത്തോടെ ഇംഗ്ലണ്ട് അരി ഞ്ഞിട്ടപ്പോള്‍ ഒരു പക്ഷെ ഏറ്റവും തുള്ളിച്ചാടുന്നത് അങ്ങ് ദൂരെ ഇംഗ്ലണ്ടിലിരുന്ന് ബെന്‍സ്റ്റോക്‌സ് ആയിരിക്കണം.

ഇംഗ്ലണ്ടിനുമേല്‍ ദുരന്തം പെയ്തിറങ്ങിയ ആ രാത്രി സ്റ്റോക്‌സ് എത്രമാത്രം വെന്തുനീറിയിട്ടുണ്ടാവും. അഞ്ചുവര്‍ഷത്തെ ആ വേദന മറ്റൊരു ഫൈനലില്‍ അല്ലെങ്കിലും ഇംഗ്ലണ്ട് ആടിത്തീര്‍ത്തു. 55 റണ്‍സിന് ലോകചാമ്പ്യന്‍മാര്‍ പുറത്താവുക. എല്ലാം ഒരു യക്ഷിക്കഥപോലെ തോന്നുന്നു. അല്ലെങ്കിലും അന്നത്തെ ആ ഫൈനല്‍ ഓവറും അങ്ങനെയൊന്നായിരുന്നല്ലോ. ആകാശം ഭേദിച്ച ആ നാല് പാടുകൂറ്റന്‍ സിക്‌സറുകള്‍… അതും ഒരു പുതുമുഖക്കാരനില്‍ നിന്നും…

Ben Stokes criticises Marlon Samuels reaction to World T20 win

ക്രിക്കറ്റ് അങ്ങനെയാണ്. അല്ല, സ്‌പോര്‍ട്‌സ് തന്നെ അങ്ങനെയാണ്. വാഴാനും വീഴാനും അധികനേരമൊന്നും അവിടെ വേണ്ട. ത്രില്ലിംഗ് ബൌളിംഗ്, ഫീല്‍ഡിങ്…
CONGRATS ENGLAND…

എഴുത്ത്: റെജി സെബാസ്റ്റ്യന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍