ഇന്ത്യയെ ഒരിക്കല്‍ക്കൂടി തോല്‍പ്പിക്കാന്‍ ഞങ്ങള്‍ തയാര്‍; പൂര്‍ണ്ണ സജ്ജമെന്ന് ബോള്‍ട്ട്

ദുബായില്‍ ഇന്ന് നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിനു മുമ്പായി ഇന്ത്യക്ക് മുന്നറിയിപ്പുമായി ന്യൂസിലാന്റ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്. ഇന്ത്യയെ ഒരിക്കല്‍ക്കൂടി തോല്‍പ്പിക്കാന്‍ തങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്നാണ് ബോള്‍ട്ട് പറഞ്ഞിരികുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയുടെ റെക്കോര്‍ഡ് ദയനീയമാണെന്ന കണക്കിന്റെ ബലത്തിലാണ് ബോള്‍ട്ടിന്റെ കമന്റ്.

‘ഇന്ത്യക്കെതിരേ ഐസിസി ഇവന്റുകളില്‍ കളിക്കുകയെന്നത് എല്ലായ്പ്പോഴും ആവേശകരമാണ്. ഇന്ത്യയുമായി ഏറ്റുമുട്ടുമ്പോള്‍ ഞങ്ങള്‍ കഴിവിന്റെ പരമാവധി നല്‍കാനാണ് ആഗ്രഹിക്കുന്നത്, ശരിയായ സ്പിരിറ്റോടെ വര്‍ഷങ്ങളായി ഞങ്ങള്‍ക്കു അതിനു സാധിച്ചിട്ടുമുണ്ട്. വലിയ ആവേശത്തിലാണ് ഇത്തവണയും ഞങ്ങള്‍. ഇന്ത്യയെ ഒരിക്കല്‍ക്കൂടി തോല്‍പ്പിക്കാന്‍ ഞങ്ങള്‍ റെഡിയാണ്.’

IPL: Will talk to the right people & decide, says Trent Boult -  Sentinelassam

‘ടീമിലെ എല്ലാവരും വലിയ ആവേശത്തിലാണ്. ഇന്ത്യക്കെതിരായ മല്‍സരത്തെ വലിയ പ്രതീക്ഷയോടെയാണ് അവരെല്ലാം കാത്തിരിക്കുന്നത്. ഇന്ത്യ ഒരുപാട് വെല്ലുവിളികളുയര്‍ത്തുന്ന ടീമാണ്. അതുകൊണ്ടു തന്നെ ആദ്യം എന്തു ചെയ്താലും അതു വളരെ നന്നായി ചെയ്യേണ്ടതുണ്ട്. കഴിവുറ്റ നിരയാണ് ഇന്ത്യയുടേത്. ഞങ്ങളാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ വലിയൊരു വിജയലക്ഷ്യം അവര്‍ക്കു നല്‍കാനും സാധിക്കണം. എന്തുതന്നെയായാലും ഞങ്ങളതിനു തയ്യാറായായിക്കഴിഞ്ഞു’ ബോള്‍ട്ട് പറഞ്ഞു.

IND vs NZ Big Clash: कोहली गैंग न्यूजीलैंड के खिलाफ करे ये 5 काम तो ही  मिलेगी जीत, आप भी देखें - Navbharat Times

Read more

ഐസിസിയുടെ വ്യത്യസ്ത ഫോര്‍മാറ്റിലുള്ള ലോക കപ്പുകളിലെ അവസാനത്തെ അഞ്ചു മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ ഒരിക്കല്‍ മാത്രമേ ന്യൂസിലാന്റിനെ കീഴടക്കാന്‍ ഇന്ത്യക്കായിട്ടുള്ളൂ. 2003ലെ ഏകദിന ലോക കപ്പിലായിരുന്നു ഇത്. ദുബായില്‍ വൈകിട്ട് 7.30 മതുലാണ് മത്സരം. ആദ്യ മത്സരം തോറ്റ ഇരുടീമിനും ഇന്ന് ജയം അനിവാര്യമാണ്.