ടി20 ലോക കപ്പിന്റെ സെമി പോരാട്ടത്തില്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടിന്റെ എതിരാളിയായി വരുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോന്‍. പാകിസ്ഥാന്‍ ശക്തമായ ടീമാണെന്നും ഇംഗ്ലണ്ടിനേക്കാള്‍ അവര്‍ ഏറെ മുന്നിലാണെന്നും വോന്‍ പറഞ്ഞു.
‘ശനിയാഴ്ച ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം ഭീകരമാണ്. ആരു ജയിച്ചാലും ഒന്നാമതെത്തും. പാകിസ്ഥാന്‍ അവരുടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. സെമിയില്‍ പാകിസ്ഥാനെ നേരിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’
‘മറ്റൊരു സെമിഫൈനലില്‍ കളിക്കുന്നതില്‍ എനിക്ക് കൂടുതല്‍ സന്തോഷമുണ്ട്, ആരെങ്കിലും പാകിസ്ഥാനെ പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ ഫൈനലില്‍ നിന്ന് വളരെ അകലെയാണ്, പക്ഷേ അവര്‍ ഏറെ അടുത്താണെന്ന് തോന്നുന്നു. അവര്‍ക്ക് മികച്ച ഓപ്പണിംഗ് സഖ്യമുണ്ട്, മധ്യനിരയില്‍ അനുഭവ സമ്പത്തുള്ള താരങ്ങളുണ്ട്, ഇപ്പോള്‍, അവര്‍ക്ക് മികച്ച ഫിനിഷര്‍മാരെയും ലഭിച്ചിരിക്കുന്നു. അവരുടെ ബോളിംഗ് കോമ്പിനേഷന്‍ കൂടി നോക്കുമ്പോള്‍ അവര്‍ ശക്തരാണ്’ മൈക്കല്‍ വോന്‍ പറഞ്ഞു.
Read more
ഇന്ന് വെകിട്ട് 7.30 ന് ദുബായില്‍ വെച്ചാണ് ഇംഗ്ലണ്ട്-ഓസ്ട്രേലിയ പോരാട്ടം നടക്കുന്നത്. ആദ്യ രണ്ടുകളിയും ജയിച്ചാണ് ഇരുടീമും നേര്‍ക്കുനേര്‍വരുന്നത്. ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കുന്ന പോരാട്ടംകൂടിയായിരിക്കും ഇത്. 2010ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടും ഓസീസും ടി20 ലോക കപ്പില്‍ നേര്‍ക്കുനേര്‍വരുന്നത്.