വ്യാഴാഴ്ച ഗയാനയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലില്‍ കടന്നത് വരെയുമുള്ള യാത്രയെ കുറിച്ച് നായകന് രോഹിത് ശര്‍മ്മ ഒരു നിമിഷം ചിന്തിച്ചു. മത്സരത്തിന് ശേഷം അദ്ദേഹം ഡ്രസ്സിംഗ് റൂമിന് പുറത്ത് ഇരിക്കുമ്പോള്‍ അല്‍പ്പം വികാരാധീനനായിരുന്നു. ക്യാപ്റ്റന്റെ തോളില്‍ വിരാട് കോഹ്ലി സൗഹൃദപരമായ ഒരു ടാപ്പ് നല്കിയപ്പോള് രോഹിത് കണ്ണുനീര് വീഴാതിരിക്കാന്‍ കഠിനമായി ശ്രമിക്കുന്നുണ്ടായിരുന്നു.
ഇംഗ്ലണ്ട് താരങ്ങളുമായുള്ള പതിവ് ഹസ്തദാനത്തിന് ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന വിരാട് കോഹ്ലി, വികാരാധീനനായ രോഹിത് ശര്‍മ്മയെ ശ്രദ്ധിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. കോഹ്ലിയ്ക്ക് പിന്നാലെ സൂര്യകുമാര്‍ യാദവും രോഹിതിനെ ആശ്വസിപ്പിച്ചു. ടെലിവിഷന്‍ ക്യാമറകള്‍ തന്നിലേക്ക് സൂം ചെയ്യുമ്പോഴും വികാരങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് രോഹിത് ഡ്രസ്സിംഗ് റൂമിന് പുറത്തുള്ള ഒരു കസേരയില്‍ ഇരുന്നു.
No Rohit Sharma Fans will pass away without liking the post 🔥🎉
Captain leading From Front
50 For Captain Rohit with a SIX#INDvsENG2024 Virat Kohli #RohitSharma #T20WorldCup रोहित शर्मा #INDvENG pic.twitter.com/sXbVd6iatH— योगी (@Smyogi_) June 27, 2024
രണ്ടു വര്‍ഷം മുമ്പ് അഡ്ലെയ്ഡില് ഇംഗ്ലണ്ടിനോടേറ്റ 10 വിക്കറ്റിന്റെ തോല്‍വിയുടെ കണക്ക് പലിശയടക്കം വീട്ടിയാണ് ഇന്ത്യ ടി20 ലോകകപ്പിന്റെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ സെമിയില്‍ ജോസ് ബട്ട്ലര്‍-അലക്സ് ഹെയ്ല്‍സ് കൂട്ടുകെട്ടിനു മുന്നില്‍ തലതാഴ്ത്തി മടങ്ങേണ്ടിവന്ന ഇന്ത്യന്‍ സംഘം ഇത്തവണത്തെ സെമിയില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്താണ് ഫൈനല്‍ പ്രവേശനം ഗംഭീരമാക്കിയത്.
ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.