ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. തോല്‍വി അറിയാതെ കുതിക്കുന്ന ഇന്ത്യക്ക് സെമിയില്‍ മാനസികമായ മുന്‍തൂക്കമുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് മുന്‍പും ഇന്ത്യയുടെ വഴിമുടക്കികളായിട്ടുണ്ട്. ഇപ്പോഴിതാ സെമി ഫൈനലിന് മുമ്പ് തന്റെ ആശങ്ക എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.
പിച്ചിലെ മുന്‍പരിചയം വലിയ മുന്‍തൂക്കം നല്‍കുന്ന കാര്യമല്ല. മിക്ക താരങ്ങളും വ്യത്യസ്തമായ പിച്ചുകളില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ്. ഇംഗ്ലണ്ട് താരങ്ങളും ഇവിടെ കളിച്ച് അനുഭവസമ്പത്തുള്ളവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മുന്‍തൂക്കമെന്ന് പറയാനാവില്ല. ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുന്നവരാരോ അവരാവും വിജയിക്കുക- രോഹിത് ശര്‍മ പറഞ്ഞു.
ടി20 ലോകകപ്പില്‍ ഇരുടീമുകളും ആറ് തവണ മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ 4-2ന് മുന്നിലാണ്. എന്നാല്‍ 2022ലെ ഏക സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
2007ന് ശേഷം ഇന്ത്യ ടി20 ലോകകപ്പില്‍ ട്രോഫി നേടിയിട്ടില്ല. ടൂര്‍ണമെന്റില്‍ അയര്‍ലന്‍ഡ്, പാകിസ്ഥാന്‍, യുഎസ്എ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവരെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.