പുത്തൻ മാറ്റങ്ങളോടെ ടി 20 ലോകകപ്പ് 2024 , യുവതാരങ്ങളുടെ ബലത്തിൽ 2007 ആവർത്തിക്കാൻ ഇന്ത്യ

ആ കാര്യത്തിൽ ഒരു വ്യത്യാസം വരുത്തിയിരിക്കുകയാണ് ഐസിസി. ഇത്തവണ ഒക്ടോബറിൽ അല്ല, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ടി20 ലോകകപ്പ് 2024 ജൂൺ മാസം നടക്കും. ജൂൺ 4 മുതൽ 30 വരെ നടക്കുന്ന ടൂർണമെന്റിന് വെസ്റ്റ് ഇൻഡീസും യുഎസും സംയുക്തമായി ആതിഥേയത്വം വഹിക്കും. ഒക്ടോബറിലാണ് അവസാന രണ്ട് ടി20 ലോകകപ്പുകൾ നടന്നത്. അതിനാൽ തന്നെ അടുത്ത വര്ഷം നടക്കാനിരിക്കുന്ന ടൂർണമെന്റുകൾ ആ സമയത്ത് വെക്കരുതെന്ന് ഐസിസി നിർദേശം നൽകിയിട്ടുണ്ട്.

ESPNCricinfo റിപ്പോർട്ട് അനുസരിച്ച്, ഐസിസി  ഉദ്യോഗസ്ഥർ യു‌എസ്‌എയിലെ 2024 ലോകകപ്പ് വേദികളിൽ ഒരു പരിശോധന നടത്തി. കരീബിയൻ, യുഎസ്എ എന്നിവിടങ്ങളിലെ 10 വേദികളിലായാണ് ടൂർണമെന്റ് നടക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ഫ്ലോറിഡ കൂടാതെ മോറിസ്‌വില്ലെ, ഡാളസ്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ മത്സരങ്ങൾ നടക്കും.

കഴിഞ്ഞ കുറച്ച് പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ലോകകപ്പ് 2024 ന് വ്യത്യസ്ത ഫോർമാറ്റ് ആയിരിക്കും. 16 ടീമുകൾക്ക് പകരം 20 ടീമുകളായി ടൂർണമെന്റ് വ്യാപിപ്പിക്കും. 20 ടീമുകളും 5 വീതമുള്ള 4 ഗ്രൂപ്പുകളിലായിരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സൂപ്പർ 8 റൗണ്ടിലേക്ക് യോഗ്യത നേടും. എട്ട് ടീമുകളെയും 4 വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടക്കുക.

Read more

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സെമിയിലേക്ക് യോഗ്യത നേടും. സെമിയിലെ വിജയികൾ ഫൈനലിൽ കളിക്കും. നിലവിലെ ചാമ്പ്യന്മാർ ഇംഗ്ലണ്ട്. ജോസ്റ്റ് ബട്ട്‌ലറുടെ നേതൃത്വത്തിലുള്ള ടീം ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം ഉയർത്തി. ടൂർണമെന്റ് 20 ടീമുകളുടെ എന്നതിലേക്ക് വർധിച്ചതോടെ വാശിയോടുള്ള മത്സരങ്ങൾ കൂടും. ലോകകപ്പ് 2022-ലെ മികച്ച 8 ടീമുകൾ ഇതിനകം തന്നെ തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിച്ചുകഴിഞ്ഞു, അതേസമയം ആതിഥേയരായ യുഎസ്എയും വെസ്റ്റ് ഇൻഡീസും സ്വയമേവ പ്രവേശിച്ചു. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ICC T20 റാങ്കിംഗ് വഴി തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിച്ചു. ശേഷിക്കുന്ന 8 സ്ഥാനങ്ങൾ യൂറോപ്പ്, കിഴക്കൻ ഏഷ്യാ പസഫിക്, അമേരിക്ക, ഏഷ്യ, ആഫ്രിക്ക യോഗ്യതാ മത്സരങ്ങളിൽ നിന്നുള്ള ടീമുകൾ കളിക്കും.