അവനെ ടീമിൽ നിന്ന് പുറത്ത് കളയുക, പന്ത് വരണം അവിടെ; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് സെവാഗ്

ദിനേശ് കാർത്തിക്കിന് പകരം ഋഷഭ് പന്തിനെ ടീമിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കപിൽ ദേവിന്റെ അഭിപ്രായം വീരേന്ദർ സെവാഗ് പ്രതിധ്വനിച്ചു. ടി20 ലോകകപ്പിൽ കാർത്തിക് ഇതുവരെ അത്ര മികച്ച പ്രദാനമല്ല നടത്തുന്നത്. പാക്കിസ്ഥാനെതിരായ അവസാന ഓവർ ത്രില്ലറിൽ വളരെ വേഗം പുറത്തായ കാർത്തിക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സൂര്യകുമാറിന് നല്ല പിന്തുണ കൊടുത്തു എങ്കിലും വലിയ സ്കോർ നേടാൻ സാധിച്ചില്ല.

“ആദ്യ ദിവസം മുതൽ ഇഴഞ്ഞാണ് ഇതാണ് പറയുന്നത്. പന്ത് അവിടെ ടെസ്റ്റും  കളിച്ചിട്ടുണ്ട്, മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ദിനേശ് കാർത്തിക് അവസാനമായി ഓസ്‌ട്രേലിയയിൽ നല്ല ഇന്നിംഗ്സ് കളിച്ചത് എപ്പോഴാണ്? ഇതൊരു ബാംഗ്ലൂർ വിക്കറ്റല്ല. ഹൂഡയ്ക്ക് പകരം പന്ത് ടീമിൽ ഉണ്ടാകണമായിരുന്നു എന്ന് ഞാൻ ഇന്നും പറഞ്ഞു പന്തിന് ഇവിടെ കളിച്ച പരിചയമുണ്ട്. തന്റെ ഐതിഹാസികമായ പ്രകടനം ഒരുപാട് നടത്തിയ മണ്ണാണ്.”

കാർത്തിക്കിന് പകരം പന്ത് കളിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.

Read more

“ഞങ്ങൾക്ക് ഋഷഭ് പന്ത് ഉള്ളതിനാൽ, ഇന്ത്യയ്ക്ക് അദ്ദേഹത്തെ ആവശ്യമുള്ള സമയമാണിതെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ദിനേശ് കാർത്തിക്കിന് ഫിനിഷിങ് ജോലി ചെയ്യാൻ പറ്റും പന്ത് എല്ലാ മേഖലയിലും മികച്ചവനാണ്., ഈ ടീം പൂർണ്ണമായി കാണപ്പെടുമെന്ന് എനിക്ക് തോന്നുന്നു, ”കപിൽ പറഞ്ഞു.