'എനിക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി പറയുന്നു'; ആ ബംഗ്ലാദേശ് താരവും പടിയിറങ്ങുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഓൾ റൗണ്ടർ മഹ്മൂദുള്ള. 17 വർഷം നീണ്ട യാത്രയ്ക്ക് ഇതോടെ അന്ത്യം. പല നിർണായകമായ ഘട്ടത്തിലും അദ്ദേഹം ടീമിൽ പ്രധാന പങ്ക് വഹിച്ചു. ബാറ്റ് കൊണ്ടും ബോള് കൊണ്ടും കളിക്കളത്തിൽ വിസ്മയം തീർത്ത ഇതിഹാസമാണ് മഹ്മൂദുള്ള. 39 കാരനായ താരം നേരത്തെ തന്നെ ടെസ്റ്റ്, ടി 20 എന്നി ഫോർമാറ്റുകളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

വിരമിക്കൽ കുറിപ്പ് ഇങ്ങനെ:

” എല്ലാ സഹതാരങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദി പറയുന്നു. പ്രത്യേകിച്ചും മാതാപിതാക്കൾക്ക് വലിയ നന്ദി പറയുന്നു. എന്റെ ഭാര്യപിതാവ്, ചെറുപ്പം മുതൽ എനിക്ക് പിന്തുണ നൽകി സഹോദരൻ എംദാദ് ഉള്ളാഹ്, എല്ലാവർക്കും നന്ദി പറയുന്നു” മഹ്മൂദുള്ള കുറിച്ചു.

ഇപ്പോൾ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ താരം ടീമിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ അവസാനമായി ന്യുസിലാൻഡിനെതിരെയാണ് അദ്ദേഹം കളിച്ചത്. എന്നാൽ ടീമിനെ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിലേക്ക് എത്തിക്കാൻ താരത്തിന് സാധിക്കാതെ പോയി.

ബം​ഗ്ലാദേശിനായി 50 ടെസ്റ്റുകളും 239 ഏകദിനങ്ങളും 141 ട്വന്റി 20യിലും കളിച്ച താരമാണ് മഹ്മൂദുള്ള. മൂന്ന് ഫോർമാറ്റുകളിലുമായി 10,000ത്തിൽ അധികം റൺസും നേടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 166 വിക്കറ്റുകളും താരം സ്വന്തം പേരിൽ കുറിച്ചു.

Read more