ഇന്ത്യ മത്സരത്തിൽ പിന്നിൽ പോകാൻ ആ ഒറ്റ ഒരുത്തൻ, ജയിക്കേണ്ട കളിയാണ് അദ്ദേഹം നശിപ്പിച്ചത്: രവി ശാസ്ത്രി

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന നാലാം ടെസ്റ്റിൻ്റെ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സിൽ അവർക്ക് അനുകൂലമായി കാര്യങ്ങൾ തിരിച്ചതിൽ വലിയ ഒരു പങ്ക് വഹിച്ചത് ഇന്ത്യയുടെ യശസ്വി ജയ്‌സ്വാൾ ആയിരുന്നു. മൂന്ന് ക്യാച്ചുകൾ കൈവിട്ടതിലൂടെയാണ് താരം ഓസ്‌ട്രേലിയക്ക് നായകനും ഇന്ത്യക്ക് വില്ലനുമായത്. ജയ്‌സ്വാളിൻ്റെ മോശം ഫീൽഡിങ് ശ്രമങ്ങൾ ഉസ്മാൻ ഖവാജ, മർനസ് ലബുഷാഗ്നെ, പാറ്റ് കമ്മിൻസ് തുടങ്ങിയവരെ റൺ കയറ്റാൻ സഹായിക്കുക മാത്രമല്ല വെല്ലുവിളി നിറഞ്ഞ ഒരു ടോട്ടൽ പടുത്തുതുയർത്താൻ സഹായിക്കുകയും ചെയ്തു.

ദിവസത്തിൻ്റെ അവസാന ഓവറിലെ നാലാം പന്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ ഓൾ ഔട്ട് ആക്കാൻ ഇന്ത്യക്ക് അവസരം വന്നതാണ്. ജസ്പ്രീത് ബുംറ എറിഞ്ഞ ആ പന്തിൽ ലിയോൺ പുറത്തായെങ്കിലും നോ ബോളായി കലാശിച്ചതോടെ ഓസ്ട്രേലിയ വീണ്ടും രക്ഷപെട്ടു. ഒടുവിൽ ഇന്ന് രാവിലെ അഞ്ചാം ദിനത്തിൽ ബുംറ തന്നെയാണ് അദ്ദേഹത്തെ പുറത്താക്കിയത്. എന്തായാലും ഓസ്ട്രേലിയ മികച്ച സ്‌കോറിൽ എത്തിയപ്പോൾ അതിൽ ജയ്‌സ്വാൾ വിട്ടുകളഞ്ഞ മൂന്ന് ക്യാച്ചുകൾ വലിയ പങ്ക് വഹിച്ചു.

മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി ഇന്ത്യയെ കുറ്റപ്പെടുത്തി പറഞ്ഞത് ഇങ്ങനെ . “ഞാൻ ശർക്കത്തെ നിരാശനാണ്. കളിക്കാർക്കും അങ്ങനെ തന്നെ തോന്നും. ക്യാച്ചുകൾ ഡ്രോപ്പ് ചെയ്യുന്നത് വഴി ഓസ്‌ട്രേലിയയെ റൺസ് ചേർക്കാൻ അനുവദിച്ചതിനാൽ അർഹിച്ച വിജയം നമുക്ക് നഷ്ടമായി ”രവി ശാസ്ത്രി പറഞ്ഞു.

ടീം ഇന്ത്യയുടെ വിജയ സാധ്യതകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു . “ഓസ്‌ട്രേലിയ മുന്നിലാണ്, പക്ഷേ കളി ജയിക്കാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യക്ക് സമനില പിടിക്കാനുള്ള അവസരമുണ്ട്. ഇന്ത്യ 1-1 എന്ന സ്‌കോർ നിലനിറുത്തുകയാണെങ്കിൽ, അഞ്ചാം ടെസ്റ്റിലേക്ക് കടക്കുമ്പോൾ ഓസ്‌ട്രേലിയ സമ്മർദ്ദത്തിലാകും, ”അദ്ദേഹം കൂട്ടിച്ചേർത്തു.