ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ടി20 ഐ പരമ്പരയ്ക്കായി 18 അംഗ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ടർമാരുടെ തീരുമാനത്തെ ആകാശ് ചോപ്ര ചോദ്യം ചെയ്തു. സൗത്ത് ആഫ്രിക്കക്ക് എതിരെ ഇന്ത്യ പ്രധാന സ്ക്വാഡിനെ തന്നെ കളത്തിലാറക്കണം എന്നും താരങ്ങൾക്ക് വിശ്രമം കൊടുക്കരുതെന്നും ചോപ്ര നേരത്തെ തന്നെ പറഞ്ഞിരുന്നു.
ജൂൺ 9 ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ആരംഭിക്കും. ലോകകപ്പിന് മുന്നൂറ്റിയായി ഏറ്റവും മികച്ച സ്ക്വാഡിനെ കണ്ടുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ഇത്രയും വലിയ ടീമിനെ തിരഞ്ഞെടുത്തത് വിപരീത ഫലമുണ്ടാക്കുമെന്ന് ചോപ്ര പറയുന്നു.
“ഒരു 18 അംഗ ടീമിനെ തിരഞ്ഞെടുത്തു, അതിൽ അഞ്ച് ഫാസ്റ്റ് ബൗളർമാരും നാല് സ്പിന്നർമാരും ഉൾപ്പെടുന്നു. നിങ്ങൾ 18 കളിക്കാരെ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് എല്ലാവർക്കും അവസരം നൽകാനാവില്ല, പിന്നീട് നിങ്ങൾ ഖേദിക്കും. ഇത്ര അധികം പേരുണ്ടായിട്ടും എല്ലാവർക്കും അവസരം നൽകാൻ സാധിച്ചില്ലലോ എന്ന് നിങ്ങൾ വിചാരിക്കും.”
Read more
“നിങ്ങൾ കൊവിഡ് കാലത്ത് ഇതുപോലെ വലിയ സ്ക്വാഡിനെ കൊണ്ടുപോയിരിക്കാം, പക്ഷെ ഇപ്പോൾ അതിന്റെ ആവശ്യമില്ല.; കോവിഡ് പോയി എന്ന് ഞാൻ പറയുന്നില്ല, പക്ഷേ നമുക്ക് പണ്ട് ചെയ്തിരുന്ന രീതിയിലേക്ക് മടങ്ങാൻ സമയമായി. കഴിഞ്ഞ രണ്ടര വർഷമായി വലിയ സ്ക്വാഡിനെ അയക്കുന്ന രീതി ഉണ്ട്, ഇപ്പോളും അത് തുടരുന്നത് കാണുമ്പോൾ നിരാശയുണ്ട്.”