ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ബോളർ ബുംറയോ സിറാജോ അല്ല, അത്...വമ്പൻ വെളിപ്പെടുത്തലുമായി മുഹമ്മദ് ഷമി

ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച സീം പൊസിഷനുള്ള ഷമി ലൈനിലും ലെങ്ങ്തിലും വരുത്തുന്ന വ്യത്യാസങ്ങളിലൂടെ എതിരാളികളെ കുഴപ്പിക്കുകയും അവരെ തകർക്കുകയും ചെയ്യുന്നു. ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ പല വിജയങ്ങളിലും താരം നിർണായക പ്രകടനമാണ് നടത്തിയത്.

2023ലെ ഏകദിന ലോകകപ്പാണ് ഏറ്റവും വലിയ ഉദാഹരണം, പ്രാരംഭ മത്സരങ്ങളിൽ പങ്കെടുത്തില്ലെങ്കിലും ടൂർണമെൻ്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന താരമായി ഷമി ഉയർന്നു. ഫൈനൽ വരെയുള്ള യാത്രയിൽ അതിനിർണായക പങ്കാണ് ഷമി വഹിച്ചത്. ഒരു മത്സരം പോലും തോൽക്കാതെ ഇന്ത്യ ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് താരത്തിന് കൂടി അവകാശപ്പെട്ടതാണ്.

അടുത്തിടെ ഷമിയോട് ഇന്ത്യയിലെ ഒന്നാം നമ്പർ ബൗളറെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ അതിശയകരമെന്നു പറയട്ടെ, അദ്ദേഹം ജസ്പ്രീത് ബുംറയുടെ പേര് അല്ല പറഞ്ഞത്. പകരം രാജ്യത്തിൻ്റെ ഒന്നാം നമ്പർ ബൗളറായി തന്റെ തന്നെ പേര് പറയുക ആയിരുന്നു.” നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബോളർ ഞാനാണ്. ” ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് യൂണിറ്റിനെയും ഷമി പ്രശംസിച്ചു. പരസ്പരം പിന്തുണയ്ക്കുന്ന ലോകോത്തര ബൗളർമാർ ഉൾപ്പെട്ടതിനാൽ ഈ ഫാസ്റ്റ് ബൗളിംഗ് യൂണിറ്റാണ് തനിക്ക് ഏറ്റവും മികച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് യൂണിറ്റിനെയും ഷമി പ്രശംസിച്ചു. പരസ്പരം പിന്തുണയ്ക്കുന്ന ലോകോത്തര ബൗളർമാർ ഉൾപ്പെട്ടതിനാൽ ഈ ഫാസ്റ്റ് ബൗളിംഗ് യൂണിറ്റാണ് തനിക്ക് ഏറ്റവും മികച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

“ജസ്പ്രീത്, ഇഷാന്ത്, ഭുവനേശ്വർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന ഞങ്ങളുടെ ബൗളിംഗ് യൂണിറ്റ് ഒരുമിച്ച് ഒരുപാട് ആസ്വദിച്ചു. അത് ഞാൻ ഒരുപാട് ആസ്വദിച്ചു. ഞാൻ നമ്പർ 1 ലും നമ്പർ 2 ലും വിശ്വസിക്കുന്നില്ല. ഒരു കായികതാരം എന്ന നിലയിൽ ഈ ബൗളിംഗ് യൂണിറ്റ് എനിക്ക് ഏറ്റവും മികച്ചതായിരുന്നു.” ഷമി പറഞ്ഞു.

Read more

പരിക്കിന്റെ പിടിയിൽ ഉള്ളതിനാൽ ഏറെ നാളായി ഇന്ത്യൻ ടീമിന് പുറത്തായ ഷമി ഇപ്പോൾ ഒരു തിരിച്ചുവരവിന്റെ പാതയിലാണ്.