ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒന്നും തന്നെയില്ല. 37 ആം വയസിലും മെസി യുവ താരങ്ങളുടെ ഉറക്കം കെടുത്തുന്ന ഹോബി ശീലമാക്കിയിരിക്കുകയാണ്. മെസി ഇപ്പോൾ ഇന്റർ മിയാമിക്ക് വേണ്ടി ചരിത്രത്തിൽ ആദ്യമായി എംഎൽഎസ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. തന്റെ അവസാന ഫുട്ബോൾ മത്സരങ്ങൾ അദ്ദേഹം ഇപ്പോൾ ആസ്വദിക്കുകയാണ്.
ലയണൽ മെസിയെ പോലെ ബാഴ്‌സയിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് സ്പാനിഷ് താരമായ ലാമിന് യമാൽ. 11 മത്സരങ്ങളിൽ നിന്ന് 10 ഗോൾ പങ്കാളിത്തങ്ങൾ ബാഴ്സക്ക് വേണ്ടി മാത്രം അദ്ദേഹം വഹിച്ചിട്ടുണ്ട്. 5 ഗോളുകളും 5 അസിസ്റ്റുകളും ആയിരുന്നു അദ്ദേഹം നേടിയിരുന്നത്. മെസിയും ലാമിനും തമ്മിലുള്ള താരതമ്യവുമായി ഒരുപാട് ആരാധകരും മുൻ താരങ്ങൾ എത്തിയിരുന്നു. അതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സ്പാനിഷ് സൂപ്പർ താരമായ സെസ്ക്ക് ഫാബ്രിഗസ്.
സെസ്ക്ക് ഫാബ്രിഗസ് പറയുന്നത് ഇങ്ങനെ:
“യമാലിനെ മെസിയുമായി താരതമ്യം ചെയ്യുന്നത് എനിക്കിപ്പോൾ മനസ്സിലാക്കാൻ സാധിക്കും. പക്ഷേ അത് ഞാൻ ഇഷ്ടപ്പെടുന്നില്ല. കാരണം ഓരോ താരങ്ങളും വ്യത്യസ്തമാണ്. ഓരോരുത്തർക്കും അവരുടേതായ സ്റ്റോറികളാണ് ഉണ്ടാവേണ്ടത്. ഇപ്പോൾ യമാൽ അദ്ദേഹത്തിന്റെതായ ഒരു വഴി ഉണ്ടാക്കി അതിലൂടെ സഞ്ചരിക്കുകയാണ് വേണ്ടത്”
സെസ്ക്ക് ഫാബ്രിഗസ് തുടർന്നു:
“പക്ഷേ എപ്പോഴും മെസിയുമായി താരതമ്യം ഉണ്ടാവും. അത് നോർമൽ ആയ ഒരു കാര്യമാണ്. കാരണം ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ബാഴ്സ ആരാധകർ പോയിരുന്നത്. അതിനുശേഷം ആണ് അവർക്ക് ഇത്തരത്തിലുള്ള ഒരു താരത്തെ ഇപ്പോൾ ലഭിക്കുന്നത്. ബുദ്ധിമുട്ടേറിയ സമയങ്ങളിൽ മെസി എപ്പോഴും ടീമിനെ രക്ഷിച്ചിരുന്നു. യമാലിന് എല്ലാം ചെയ്യാനുള്ള കഴിവ് ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത് ” സെസ്ക്ക് ഫാബ്രിഗസ് പറഞ്ഞു.