'ഒരവസരവും തരാത്ത ബോളര്‍'; ഷമിയുടെ പകരക്കാരനിലേക്ക് വിരല്‍ചൂണ്ടി മഞ്ജരേക്കര്‍

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മെച്ചപ്പെട്ട ബോളിംഗ് പ്രകടനം നടത്തുന്ന ആകാശ് ദീപിനെ പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍. മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന താരം മികച്ച വേഗം നിലനിര്‍ത്തുന്നുണ്ട്. ഇപ്പോഴിതാ ആകാശിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍.

ആകാശ് ദീപിന്റെ അരങ്ങേറ്റ മത്സരം മുതല്‍ നോക്കുക. മുകേഷ് കുമാറിനെക്കാള്‍ എത്രയോ മികച്ചവനാണവന്‍. ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പരിഗണിക്കേണ്ട പേസറാണ് ആകാശ് ദീപ്.

ആകാശ് ലളിതമായാണ് കാര്യങ്ങളെ കാണുന്നത്. ബാറ്ററെന്ന നിലയില്‍ ഞാന്‍ പറയുന്നു, വായുവില്‍ നേര്‍ദിശയില്‍ സഞ്ചരിക്കുന്ന അവന്റെ പന്തുകളെ നേരിടുക പ്രയാസമാണ്.

ഒരവസരവും തരാത്ത ബോളര്‍മാരിലൊരാളാണവന്‍. ഇടം കൈയന്‍മാര്‍ അവനെതിരേ പതറുന്നത് നിങ്ങള്‍ കാണുന്നതല്ലേ. വായുവില്‍ത്തന്നെ ചെറിയ സ്വിംഗും അവന്റെ പന്തുകള്‍ക്കുണ്ട്- സഞ്ജയ് പറഞ്ഞു.

Read more