വിരാട് കോഹ്‌ലിക്ക് ശേഷം ക്രിക്കറ്റ് ലോകം ഭരിക്കാന്‍ താരം ആരായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ഓസീസ് മുന്‍ താരം ടോം മൂഡി. കോഹ്‌ലിയ്ക്ക് ശേഷം പാക് താരം ബാബര്‍ അസം ക്രിക്കറ്റ് ലോകത്ത് വമ്പന്‍ റെക്കോഡുകള്‍ സൃഷ്ടിക്കുമെന്നാണ് മൂഡി പറയുന്നത്.
ബാബര്‍ ആസമിന്റെ ബാറ്റിംഗ് കാണുമ്പോള്‍ വിരാട് കോഹ്‌ലിയെ ഓര്‍ക്കും. ക്രിക്കറ്റിനെക്കുറിച്ച് നന്നായി മനസിലാക്കുന്നവനാണ് ബാബര്‍. എങ്ങനെ കളി കൊണ്ടുപോകണമെന്ന് അവന് നന്നായി അറിയാം. ഈ ദശാബ്ദത്തില്‍ കോഹ്‌ലി നേടിയത് ആവര്‍ത്തിക്കാന്‍ കഴിവുള്ളവനാണ് ബാബര്‍. വിരാട് കോഹ്‌ലിയെപ്പോലെ റണ്‍സ് പിന്തുടരാന്‍ മിടുക്കനാണ് ബാബര്‍- ടോം മൂഡി പറഞ്ഞു.
എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ കോഹ്‌ലിയെപ്പോലെ മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടുന്ന താരമല്ല ബാബര്‍. ടെസ്റ്റില്‍ ബാബറിന്റെ പ്രകടനം വളരെ മികച്ചതാണെന്ന് പറയാനാവില്ല. 49 ടെസ്റ്റില്‍ നിന്ന് 47.75 ശരാശരിയില്‍ 3772 റണ്‍സാണ് ബാബര്‍ നേടിയിട്ടുള്ളത്. ഒരു ഇരട്ട സെഞ്ച്വറി പോലും താരത്തിന്റെ അക്കൗണ്ടിലില്ല.
Read more
അതേസമയം അടുത്ത കോഹ്‌ലിയെന്ന് ഇന്ത്യന്‍ ആരാധകര്‍ വാഴ്ത്തുന്ന താരം ശുഭ്മാന്‍ ഗില്ലാണ്. അരങ്ങേറി ചുരുങ്ങിയ നാള്‍ കൊണ്ട് മൂന്ന് ഫോര്‍മാറ്റിലും ടീമിലെ സ്ഥിരസാന്നിധ്യമാകാന്‍ 23കാരനായ ഗില്ലിന് സാധിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി (208) എന്ന ്അപൂര്‍വ്വ നേട്ടവും ഇതിനോടകം താരം കൈവരിച്ചിട്ടുണ്ട്.