എല്ലാത്തിനും കാരണം നെഹ്റ എന്ന് നായകൻ, കള്ളമാണ് അവൻ പറഞ്ഞതെന്ന് നെഹ്റയുടെ തിരിച്ചടി

15 മത്സരങ്ങൾ, അതിൽ 8 എണ്ണത്തിൽ വിവിധ താരങ്ങളാണ് മാൻ ഓഫ് ദി മാച്ച് ആയത്. ഈ സീസണിലെ ഐ.പി.എൽ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. വ്യക്തിഗത പ്രകടനങ്ങൾ അല്ല ഒരു ടീം എന്ന നിലയിൽ ഞങ്ങൾ സെറ്റ് ആയതുകൊണ്ടാണ് മികച്ച പ്രകടനത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിച്ചതെന്നും ഈ കണക്കുകൾ കാണിക്കുന്നു.

വലിയ താരങ്ങളൊന്നുമില്ലാതെ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നടത്തിയത് പോലെയൊരു ജൈത്രയാത്ര ഗുജറാത്ത് ടൈറ്റന്‍സ് നടത്തിയതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. കപ്പടിക്കാനുള്ള എല്ലാ വിഭവങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് രണ്ടു മത്സരം കൊണ്ടു തന്നെ ഗുജറാത്ത് തെളിയിച്ചിരിക്കുകയാണ്. മുഹമ്മദ് ഷമിയും റാഷിദ് ഖാനും ചേര്‍ന്ന് പൂട്ടുന്ന എതിര്‍ ബാറ്റ്‌സ്മാന്‍മാരെ ലോക്കി ഫെര്‍ഗൂസനും രാഹുല്‍ തെവാതിയ, യാഷ് ദയാൽ തുടങ്ങിയവർ ചേര്‍ന്ന് ലോക്ക് ചെയ്ത് താക്കോല്‍ എടുക്കുന്നു.

പേരുകേട്ട താരങ്ങൾ ഒന്നുമില്ലാത്തതാണ് ടീമിന്റെ ഈ സീസണിലെ വിജയത്തിന് കാരണമെന്ന് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞിരുന്നു. ഒന്ന് ആലോചിച്ച് കഴിഞ്ഞാൽ വളരെ ശരിയാണ് അദ്ദേഹംപറഞ്ഞത്, സൂപ്പർ താരങ്ങൾക്ക് പകരം ടീമിലെത്തുന്നവർ എല്ലാം മാച്ച് വിന്നേഴ്സ്. 2008 സീസണിൽ രാജസ്ഥാൻ റോയൽസും സമാനമായ രീതിയിലാണ് കുതിപ്പ് നടത്തിയത്. ഈ സീസണിൽ ആരും പ്രതീക്ഷ കൊടുക്കാതിരുന്ന ഗുജറാത്ത് തങ്ങളെ കളിയാക്കിയവരെ കൊണ്ട് അവസാനം കൈയടിപ്പിക്കുകയാണ്.

ഇന്നലെ മത്സരശേഷം തന്റെ വിജയത്തിന് കാരണം പരിശീലകൻ ആശിഷ് നെഹ്റ ആണെന്ന് നായകൻ ഹാർദിക്ക് പറഞ്ഞത്. എന്നാൽ ഹാര്ദിക്ക്‌ കള്ളം പറഞ്ഞതാണെന്നും ഹർദിക്കിനെ വിജയത്തിൽ തനികൂര് റോളും ഇല്ലെന്നും നെഹ്റ പറഞ്ഞു. പരസ്പരം ഉള്ള ഈ മനസിലാക്കലും അംഗീകരിക്കാനുള്ള മനസുമാണ് ഗുജറാത്തിന്റെ ശക്തി.

പരിചയ സമ്പത്തും യുവത്വവും ഒത്തുചേർന്ന തന്റെ ടീമിൽ ലേലം കഴിഞ്ഞപ്പോൾ തന്നെ ടീം തൃപ്തനായിരുന്നു. പുതിയ ടെക്നോളജി ഉള്ള കാലത്ത് പരിശീലകർ അതൊക്കെ ഉപയോഗിക്കുമ്പോൾ നെഹ്റ പേപ്പറിലാണ് തന്റെ തന്ത്രങ്ങൾ മെനയുന്നത്, ഒരിക്കലും അതൊന്നും തെറ്റില്ലെന്ന് അയാൾക്ക് ഉറപ്പാണ്.