പാകിസ്ഥാനെതിരായ മികച്ച വിജയത്തിന് ശേഷം, ബുധനാഴ്ച ഹോങ്കോങ്ങിനെതിരെ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. എന്നാൽ രോഹിത് ശർമ്മ നേരിടാൻ പോകുന്ന പ്രധാന പ്രശ്നം നാളത്തെ മത്സരത്തിൽ രാഹുലിന് പകരം പന്തിനെ ഇറക്കണോ എന്ന ആയിരിക്കും . ഋഷഭ് പന്തിനെ തിരികെ കൊണ്ടുവരണം എന്ന ആവശ്യം വളരെ ശക്തമാണ്. പരിക്കിന് ശേഷം തിരികെയെത്തിയ റാഹില ഇതുവരെ ഫോമിൽ എത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ ഇന്ത്യയെ നയിച്ച ഋഷഭ് പന്തിനെ ദിനേശ് കാർത്തിക്കിന് വേണ്ടി കഴിഞ്ഞ മത്സരത്തിൽ ഒഴിവാക്കിയത് വിവാദമായിരുന്നു. എന്നാൽ അത് ടീം ഇന്ത്യക്ക് കോമ്പിനേഷനുകളുടെ പ്രശ്നം സൃഷ്ടിച്ചു. ബാറ്റിംഗ് വിഭാഗത്തിൽ രവീന്ദ്ര ജഡേജ മാത്രമായിരുന്നു ഇടംകയ്യൻ. പാക്കിസ്ഥാനെതിരെ കെ എൽ രാഹുലിനെ തുടക്കത്തിൽ നഷ്ടമായത് ഇന്ത്യക്ക് സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്തു.
ഇന്ത്യ അനായാസം മത്സരത്തിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മെൻ ഇൻ ബ്ലൂ ഒട്ടും എളുപ്പമായി മത്സരത്തെ കാണില്ല . ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് തയ്യാറെടുക്കാൻ എതിരാളികളെ പരിഗണിക്കാതെ ഈ മത്സരങ്ങളെല്ലാം നല്ല രീതിയിൽ വിനയോഗിക്കാനാണ് ഇന്ത്യൻ ശ്രമം .
എന്നിരുന്നാലും, ഗെയിമിന്റെ എല്ലാ വിഭാഗങ്ങളിലും കൂടുതൽ ക്ലിനിക്കൽ ആകാൻ ഇന്ത്യ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യൻ ബാറ്റർമാരിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഒഴികെയുള്ള വമ്പന്മാർക്ക് കാര്യമായ മതിപ്പ് ഉണ്ടാകാൻ കഴിഞ്ഞ മത്സരത്തിൽ സാധിച്ചിരുന്നില്ല. വിക്കറ്റ് കീപ്പർ സ്ലോട്ടിനെ സംബന്ധിച്ചിടത്തോളം, ഇത് വീണ്ടും ദിനേഷ് കാർത്തിക്കും ഋഷഭ് പന്തും തമ്മിലുള്ള ടോസ് അപ്പ് ആയിരിക്കും.
Read more
ഇന്നിംഗ്‌സിന്റെ അവസാന അഞ്ച് പന്തുകളിൽ ബാറ്റിംഗിൽ ദിനേഷ് കാർത്തിക്കിന് ഒരു റോളും ഇല്ലായിരുന്നു, ഹാർദിക് പാണ്ഡ്യ മികച്ച രീതിയിൽ ഫിനിഷ് ചെയ്തു. എന്നാൽ ദിനേശ് കാർത്തിക്കിന്റെ സാന്നിധ്യം ടീമിന്റെ കോമ്പിനേഷനെ കൂടുതൽ കൺഫ്യൂഷനിലേക്ക് നയിക്കുന്നുണ്ട്.