ഈ വർഷത്തെ പ്രീമിയർ ലീഗിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നായിരുന്നു ഇന്നലെ നടന്നത്. ജയപരാജയങ്ങൾ മാറി മാറി നിന്ന മത്സരത്തിന്റെ ഒടുവിൽ സഞ്ജുവും കൂട്ടുകാരും ജയിച്ച് കയറുകയായിരുന്നു. എന്നാൽ ബാറ്റിംഗിനെ പിന്തുണക്കുന്ന പിച്ചിൽ അനാവശ്യമായി നടത്തിയ മാറ്റങ്ങളാണ് കൊൽക്കത്തയുടെ തോൽവിക്ക് കരണമായെതെന്ന് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും പറഞ്ഞിരുന്നു. ഓപ്പണിങ്ങിൽ തിളങ്ങുന്ന വെങ്കിടേഷ് അയ്യരെ മധ്യനിരയിലേക്ക് മാറ്റിയ പരീക്ഷണം ഉൾപ്പടെ പലതും പാളി പോയി. ഇപ്പോഴിതാ ടീം നടത്തിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കോച്ച് ബ്രണ്ടൻ മക്കല്ലം
” ഫിഞ്ചും സുനിലും നൽകുന്ന പവർപ്ലേയിലെ വെടിക്കെട്ട് തുടക്കം മുന്നിൽ കണ്ടായിരുന്നു മാറ്റങ്ങൾ. സുനിൽ പല തവണ അത് തെളിയിച്ചിട്ടുള്ളതാണലോ. എന്നാൽ നിർഭാഗ്യവശാൽ സുനിലിന് ഒരു പന്ത് പോലും കളിക്കാൻ പറ്റിയില്ല( റൺ- ഔട്ട് ആവുകയായിരുന്നു ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ). പാഖേ ഫിഞ്ചും ശ്രേയസും ചേർന്ന് ഞങ്ങൾക്ക് വിജയപ്രതീക്ഷ തന്നു. പിന്നെ വെങ്കി നന്നായി സ്പിൻ കളിക്കും, പ്രത്യേകിച്ച് അവർക്ക് അശ്വിനും ചാഹലും ഉള്ളപ്പോൾ മധ്യനിരയിൽ അവൻ നേടുന്ന റൺ പ്രധാനമായി തോന്നി. പിന്നെ ചെറിയ ബൗണ്ടറി കൂടി ആയതിനാൽ എളുപ്പം ആയിരിക്കും എന്ന് തോന്നി.”
Read more
ചഹലിനെ സിക്സറിന് പറത്താൻ ശ്രമിച്ച താരത്തെ സഞ്ജു സ്റ്റമ്പ് ചെയ്യുക ആയിരുന്നു. പിന്നീടാണ് രാജസ്ഥാൻ മത്സരത്തിലേക്ക് തിരികെ വന്നത്. ചഹലിന്റെ സ്പിൻ മാന്ത്രികതക്ക് മുന്നിൽ തകരുന്ന കൊൽക്കത്തയെയാണ് പിന്നീട് കണ്ടത്.