IPL 2025: ഏറ്റവും മോശം ഐപിഎൽ ഫ്രാഞ്ചൈസി അവന്മാർ, സ്വന്തം കളിക്കാരനെ ഇത്രയും അപമാനിക്കേണ്ടായിരുന്നു; പണി കിട്ടിയത് വമ്പന്മാർക്ക്

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസൺ ആരംഭിക്കുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുമൊത്തുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) കടുത്ത വിമർശനം നേരിടുന്നു. എക്‌സിൽ വൈറലായ വീഡിയോയിൽ ലക്നൗ ടീം, 2024 ലെ ടി20 ലോകകപ്പ് ഫൈനൽ, മില്ലർ നേരിട്ട മറ്റ് വമ്പൻ തോൽവികൾ എന്നിവയിൽ താരത്തിന് ഏറ്റവും ബുദ്ധിമുട്ടേറിയതും ഹൃദയഭേദകവുമായ തോൽവി ഏതാണെന്നാണ് ചോദിക്കുന്നത്.

ക്രിക്കറ്റിലെ ഏറ്റവും ഭാഗ്യംകെട്ട താരങ്ങളിൽ ഒരാളായിട്ട് മില്ലറിന്റെ പേര് പലപ്പോഴും പറയുക . 2014 , 2023, പോലുള്ള ഐപിഎൽ ഫൈനലുകളിലെ തോൽവികളിൽ തുടങ്ങി, 2024 ലെ ടി20 ലോകകപ്പ് ഫൈനൽ വരെ ഒരുപാട് ഫൈനൽ മത്സരങ്ങൾ തോറ്റ ടീമിന്റെ ഭാഗമായ താരത്തോട് ഇതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ( ദിസ് ഓർ ദാറ്റ്) തിരഞ്ഞെടുക്കാനാണ് ടീം ആവശ്യപ്പെട്ടത്.

സ്വന്തം ഫ്രാഞ്ചൈസിയിൽ നിന്നുള്ള ഒരു കളിക്കാരനെ വെച്ച് ഇത്തരമൊരു വീഡിയോ നിർമ്മിച്ചതിന് എൽഎസ്ജിയെ ധാരാളം ആളുകൾ വിമർശിച്ചിട്ടുണ്ട്. അതിൽ ചിലർ ഇങ്ങനെ എഴുതി:

“ഒരു കളിക്കാരന്റെ വൈകാരിക പോരാട്ടങ്ങൾ ക്ലിക്കുകൾക്ക് വേണ്ടി ഉപയോഗിച്ചുകൊണ്ട് ഈ ഫ്രാഞ്ചൈസി അതിരുകടന്നിരിക്കുന്നു. ഇത് വിനോദമല്ല, ചൂഷണമാണ്. കളിക്കാരനോട് ടീമിന് ബഹുമാനം ഇല്ല ഇത്തരത്തിലുള്ള പെരുമാറ്റം ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്,” ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.

“ഇത് വളരെ ദയനീയമാണ്, ചുരുക്കി പറഞ്ഞാൽ. മില്ലർ മുമ്പ് അനുഭവിച്ചിട്ടുള്ള ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും കണക്കുകൾ അവനെ ഓർമിപ്പിക്കുകയാണ്. എൽഎസ്ജിയുടെ സോഷ്യൽ മീഡിയ ടീം ഈ ഭീകരതയെ എങ്ങനെ അംഗീകരിച്ചു?” മറ്റൊരാൾ ട്വീറ്റ് ചെയ്തു.

“ഏറ്റവും മോശം ഐപിഎൽ ഫ്രാഞ്ചൈസിയാണ് ലക്നൗ” മറ്റൊരു ആരാധകൻ പറഞ്ഞു.