പാകിസ്ഥാൻ ക്രിക്കറ്റിനെ സംബന്ധിച്ച് സമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് അവർ ഇപ്പോൾ കടന്നുപോകുന്നത്.
കുറഞ്ഞ സ്കോറിങ് മത്സരം ആയിട്ട് കൂടി പാക്കിസ്ഥാൻ ബദ്ധവൈരികളായ ഇന്ത്യയോട് പരാജയപ്പെട്ടത് അവർക്ക് തിരിച്ചടിയായി. ഇത് കൂടാതെ ദുർബലരെ എന്ന് വിശേഷിക്കപെട്ട അമേരിക്കയോടും പരാജയപ്പെട്ട അവർ സൂപ്പർ 8 എത്താതെ പുറത്തായി. അതേസമയം, ഗ്രൂപ്പ് എയിൽ ഇന്ത്യ അപരാജിത കുതിപ്പ് നിലനിർത്തി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ യുഎസ്എ രണ്ടാം സൂപ്പർ 8 സ്ഥാനം കരസ്ഥമാക്കി. ഇന്ത്യയും യു.എസ്.എയും ഗ്രൂപ്പ് എയിൽ നിന്ന് രണ്ടാം റൗണ്ടിലേക്ക് മുന്നേറുമ്പോൾ, ഞായറാഴ്ച അയർലൻഡിനെതിരായ അവസാന മത്സരത്തിൽ വിജയിച്ചെങ്കിലും ബാബറിൻ്റെ പാകിസ്ഥാൻ ഏവരെയും ഞെട്ടിച്ചുകൊണ്ട് ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ തന്നെ നാട്ടിലേക്ക് മടങ്ങി.
മുൻ സ്പിന്നർ ഡാനിഷ് കനേരിയ അടുത്തിടെ ലോകകപ്പിലെ പാക്കിസ്ഥാൻ്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ചു, ക്യാപ്റ്റൻ ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും അമിതമായി ആശ്രയിക്കുന്നതിന് പിസിബിക്കെതിരെ ആഞ്ഞടിച്ചു. ഉപയോഗശൂന്യമായ ടീമുമായാണ് പിസിബി ടൂർണമെൻ്റിന് പോയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ബാബറിൻ്റെ ബാറ്റിംഗ് മികവിനെ വിരാട് കോഹ്‌ലിയുമായി താരതമ്യപ്പെടുത്തിയ വിമർശകരെയും കനേരിയ ലക്ഷ്യമാക്കി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും അമിതമായി ആശ്രയിക്കുന്നതിനാൽ ടീം സെലക്ഷൻ പലപ്പോഴും സംശയാസ്പദമായി തോന്നുന്നു. സിംബാബ്‌വെ, അയർലൻഡ് തുടങ്ങിയ ദുർബല ടീമുകൾക്കെതിരെ അവർ സ്ഥിരതയാർന്ന പ്രകടനം നടത്തുമ്പോൾ, പ്രധാന ടൂർണമെൻ്റുകളിൽ അവർ പരാജയപ്പെട്ടു. ബാബറിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്, കാരണം നിർണായക മത്സരങ്ങളിൽ പാകിസ്ഥാൻ നന്നായി കളിക്കില്ല ”കനേരിയ പറഞ്ഞു.
“ഗാരി കിർസ്റ്റനെ കൊണ്ടുവന്നത് നിർണായക തീരുമാനമാണ്. ഇന്ത്യയെ ലോകകപ്പ് വിജയിപ്പിക്കാൻ സഹായിച്ച പരിശീലകൻ മിടുക്കനാണ്. എന്നിരുന്നാലും, അവൻ ഒറ്റരാത്രികൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കരുത്. അവൻ ഒരു മാന്ത്രികനല്ല. പാകിസ്ഥാൻ ക്രിക്കറ്റിൽ, രാഷ്ട്രീയം കായികരംഗത്തെ ശക്തമായി സ്വാധീനിക്കുന്നു. തൻ്റെ ജോലി ആരംഭിക്കുന്നതിന് മുമ്പ് പാകിസ്ഥാൻ ക്രിക്കറ്റിൻ്റെ ചലനാത്മകത മനസ്സിലാക്കാൻ കിർസ്റ്റന് കാര്യമായ സമയം ആവശ്യമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
ടീമിൽ ഐക്യമില്ലായ്മയുണ്ടെന്ന് ആരോപിച്ച് പാകിസ്ഥാൻ ഹെഡ് കോച്ച് ഗാരി കിർസ്റ്റൺ തൻ്റെ ടീമിൻ്റെ പ്രകടനത്തെ പരസ്യമായി വിമർശിച്ചു.