മുംബൈയുടെ തോൽവിക്ക് കാരണം അവർ, വലിയ വിമർശനവുമായി അജയ് ജഡേജ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കവുമായി മുംബൈ ഇന്ത്യൻസ് മുങ്ങിത്താഴുമ്പോൾ അതിന്റെ തുടക്കം മെഗാ ലേലത്തിൽ ആരംഭിച്ചു എന്ന് പറയാം . മുൻപു തുടർച്ചയായ 5 തോൽവികളേറ്റു തുടങ്ങിയ സീസണിൽ പോലും ജേതാക്കളായി മടങ്ങിയ ടീമാണു മുംബൈ. പക്ഷെ മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെകാൾ ഭയങ്കരമായിരുന്നു എന്ന് പതിവ് ശൈലിയിൽ ഉള്ള ഡയലോഗിൽ ടീം വിശ്വസിക്കുന്നില്ല.

കാരണം ഈ ടീമിനെ വച്ച് ഗർജിക്കാൻ പോയിട്ട് നേരെ നടക്കാൻ പോലും സാധിക്കില്ല എവന്നവർക്ക് അറിയാം. തുടർച്ചയായ ആറാം തോൽവിക്ക് ശേഷം ഇന്ന് ചെന്നൈയെ നേരിടാനിറങ്ങുന്ന മുംബൈ ടീമിനെ രൂക്ഷമായി വിമർശിക്കുകയാണ് അജയ് ജഡേജ

“ഒരു ടീമെന്ന നിലയിൽ മുംബൈ ബുദ്ധിമുട്ടുകയാണ്, രോഹിത് ശർമ്മ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. ഇഷാൻ കിഷൻ റൺസ് നേടുന്നുണ്ടെങ്കിലും ബോളുകൾ വേസ്റ്റ് ചെയ്യുന്നു. അവന് ഇതുവരെ താളം കണ്ടെത്താൻ സാധിച്ചിട്ടില്ല, കൂടാതെ പണ്ട് മുംബൈ വിജയങ്ങളിൽ പ്രധാന റോൾ ചെയ്തിരുന്ന പാണ്ട്യ സഹോദരന്മാരുടെ കുറവ് കാണാനുണ്ട്. പൊള്ളാർഡിന് കാര്യമായ ഒന്നും ചെയ്യാനും പറ്റുന്നില്ല.”

നന്നായി പോരാടുന്നവരുടെ കാര്യം ചോദിച്ചപ്പോൾ ” സൂര്യകുമാർ യാദവ് വന്നതിന് ശേഷം പ്രകടനമാണ് നടത്തുന്നത്. ഡെവാൾഡ് ബ്രെവിസ് പോസിറ്റിവിറ്റി പ്രകടിപ്പിച്ചു. തിലക് വർമ്മയാണ് ഏറ്റവും വലിയ പോസിറ്റീവ്.”

Read more

ബൗളറുമാർ കാരണമാണ് മുംബൈ തോൽക്കുന്നത് എന്ന് പറഞ്ഞപ്പോൾ തോൽവികളിൽ ബാറ്റ്‌സ്മാൻമാർക്കും വലിയ പങ്ക് ഉണ്ടെന്ന് പറയുക ആയിരുന്നു അജയ് ജഡേജ