MI VS LSG: ഇത് താൻടാ നായകൻ, ലക്നൗവിനെ ഒറ്റക്ക് പൂട്ടി ഹാർദിക്; എറിഞ്ഞത് തകർപ്പൻ സ്പെൽ

മുന്നിൽ നിന്ന് നയിക്കുന്നവൻ ആണ് നായകൻ. അവൻ നയിച്ചാൽ മാത്രം പോരാ മറിച്ച് തന്റെ പ്രകടനത്തിലൂടെ ശതാരങ്ങൾക്ക്ക് ഇതുപോലെ ചെയ്യൂ എന്ന് കാണിക്കാൻ തക്ക ശേഷിയുള്ളവൻ ആകണം. അങ്ങനെ നോക്കിയാൽ ഹാർദിക് പാണ്ഡ്യാ ഒരു കിടിലൻ നായകനാണ്. ടീം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ പോകുമ്പോൾ മുന്നിട്ട് ഇറങ്ങി ടീമിനെ രക്ഷിച്ച നായകൻ. ഇന്ന് മുംബൈയുടെ ലക്നൗവിനെതിരായ പോരാട്ടത്തിലാണ് ഹാർദിക് ഹീറോ ആയിരിക്കുന്നത്. ബുംറയുടെ അഭാവവും മറ്റുള്ള ബോളർമാർ അവസരത്തിനൊത്ത് ഉയരാതെ ഇരുന്നതോടെ ലക്നൗ വമ്പൻ സ്കോർ നേടും എന്ന ഘട്ടത്തിലാണ് 4 ഓവറിൽ 36 റൺ വഴങ്ങി 5 വികാട്ടുകൾ നേടി ഹാർദിക് തന്റെ ഏറ്റവും മികച്ച സ്പെൽ എറിഞ്ഞത്.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഹർദിക്കിനെ വിഷമിപ്പിക്കുയാണ് രീതിയിൽ പന്തെറിഞ്ഞ മുംബൈ ബോളമാർ ധാരാളം റൺസ് വഴങ്ങിയപ്പോൾ ലക്നൗ സ്കോർ ബോർഡ് കുതിച്ചു. ഒറ്റക്ക് മത്സരം ജയിപ്പിക്കന്ന ശേഷിയുള്ള മിച്ചൽ മാർഷിനെ തടയാൻ ആർക്കും സാധിച്ചില്ല. ഇതിനിടയിൽ വിഘ്‌നേശ് പുത്തൂർ താരത്തെ മടക്കുമ്പോൾ അദ്ദേഹം 31 പന്തിൽ 60 റൺ നേടിയിരുന്നു. ഒരുപാട് മികച്ച ബാറ്റർമാർ വരാൻ ഉള്ളതിനാൽ ലക്നൗ ആ സമയം 250 ന് ഒരു സ്കോർ പ്രതീക്ഷിച്ചു. ആ സമയത്താണ് ഹാർദിക് രക്ഷകനായി അവതരിച്ചത്.

ടൂർണമെന്റിലെ ഹീറോ നിക്കോളാസ് പുരൻ (12 ) ലക്നൗ നായകൻ ഋഷഭ് പന്ത് (2 ) ഓപ്പണറായി ഇറങ്ങി മികച്ച ഇന്നിംഗ്സ് കളിച്ച എയ്‌ഡൻ മാർക്ക്റാം(53 ) വെടികേട്ട് വീരൻ ഡേവിഡ് മില്ലർ (27 ) ആകാശ് ദീപ്( 0 ) എന്നിവരുടെ വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതിൽ അവസാന ഓവറിൽ മുംബൈ ഫീൽഡറുടെ മണ്ടത്തരം കാരണം കൈവിട്ട ക്യാച്ചിനൊടുവിൽ മില്ലർ അടിച്ച വമ്പനടി ഒഴിച്ചാൽ പിശുക്കിന്റെ അങ്ങേയറ്റം ആയിരുന്നു ഹാർദിന്റെ സ്പെൽ .

താൻ എന്തുകൊണ്ടാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ആയി ഇരിക്കുന്നത് എന്ന് കാണിച്ചുതരുന്നത് ആയിരുന്നു പ്രകടനം. എന്തായാലും ഈ തകർപ്പൻ മികവ് കാരണമാണ് 220 ന് അപ്പുറം പോകുമെന്ന് ഉറപ്പിച്ച ലക്നൗ സ്കോർ 203 ൽ മുംബൈ ഒതുക്കിയത്.

Read more