ആകാശ് ദീപ് ആകാശം കാണും എന്നൊക്കെ പറഞ്ഞ് കളിയാക്കിയവർ എയറിൽ, തീതുപ്പി ചെക്കന്റെ മിന്നലാട്ടം; ഇംഗ്ലണ്ടിന് കിട്ടിയത് വമ്പൻ പണി

ബുംറക്ക് പകരം ആകാശ് ദീപോ! നാലാം ടെസ്റ്റിന് ഉള്ള ടീമിൽ ആകാശ് ദീപിനെ ഉൾപെടുത്തുമ്പോൾ എല്ലാവര്ക്കും അത്ഭുതം ആയിരുന്നു. എയറിൽ കയറ്റാൻ എന്തിനാണ് ചെറുക്കനെ വിടുന്നത് എന്ന് ചോദിച്ചായിരുന്നു ട്രോളുകൾ എല്ലാം പിറന്നത്. ആർ സി ബിയിലെ ചെണ്ട ബോളർ ഇന്ത്യൻ ടീമിനെ തോൽപ്പിക്കും എന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ അരങ്ങേറ്റം കുറിച്ച ആകാശ് ദീപ് എന്ന പയ്യന്റെ മിന്നലാട്ടത്തിൽ ഇംഗ്ലണ്ടിന് നഷ്ടമായത് മൂന്ന് വിക്കറ്റുകളാണ്‌.

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സ് ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. ആദ്യത്തെ മൂന്ന് മത്സരങ്ങൾ പൂർത്തിയാവുമ്പോൾ 2-1ന് മുന്നിലുള്ള ഇന്ത്യ നാലാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങിയത്. എന്നാലും ബുംറ ഇല്ലാതെ ഇറങ്ങുമ്പോൾ ഇന്ത്യ ആശങ്കയിൽ ആയിരുന്നു.

ആകാശ് ദീപും സിറാജും ചേർന്നാണ് ഇന്ത്യൻ ആക്രമണം നയിച്ചത്. മികച്ച രീതിയിൽ തുടങ്ങിയ താരം സാക് ക്രോളിയുടെ കുറ്റി തെറിപ്പിച്ചാണ് തുടങ്ങിയത്. എന്നാൽ അത് നിർഭാഗ്യവശാൽ അത് നോ ബോൾ ആയിരുന്നു. എന്നിട്ടും തളരാതെ പൊരുതിയ താരം ഇംഗ്ലീഷ് ഓപ്പണർക്ക് തലവേദന സൃഷ്ടിച്ചു. തൊട്ടുപിന്നാലെ ബെൻ ഡക്കറ്റിനെ പുറത്താക്കി ആദ്യ അന്താരാഷ്ട്ര വിക്കറ്റ് വീഴ്ത്തിയ താരം ഒലി പോപ്പിനെ പൂജ്യനായി മടക്കി തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. ശേഷം താൻ ആദ്യം കുറ്റി തെറിപ്പിച്ചപ്പോൾ നോ ബോൾ ഭാഗ്യം രക്ഷിച്ച സാക് ക്രോളിയുടെ വിക്കറ്റ് ഇത്തവണയും അതെ പോലെ തന്നെ കുറ്റി തെറിപ്പിച്ചാണ് പുറത്താക്കിയത്.

എന്തായാലും താൻ എയറിൽ കയറുമെന്ന് പറഞ്ഞവരെ എയറിൽ കയറ്റിയിരിക്കുകയാണ് താരം വെടിക്കെട്ട് ബോളിങ്ങിലൂടെ. 7 ഓവറിൽ 24 റൺ മാത്രം വഴങ്ങിയ താരം 3 വിക്കറ്റുകളാണ് നേടിയിരിക്കുന്നത്. നിലവിൽ ഇംഗ്ലണ്ട് 83 / 3 എന്ന നിലയിലാണ്