അവസാന മത്സരം വരെ ട്വിസ്റ്റുകൾക്ക് സാദ്ധ്യതയുണ്ട്, ഇത് ചരിത്രത്തില്‍ ആദ്യം

ഹാരിസ്  മരത്തംകോട്

എല്ലാ വര്‍ഷവും ഐപിഎല്ലിലെ അവസാന മത്സരം ആവേശകരമാക്കാന്‍ ഐപിഎല്‍ നാടക കമ്മറ്റി ശ്രദ്ധിക്കാറുണ്ട്. എന്തായിരിക്കും ഈ വര്‍ഷത്തെ ട്വിസ്റ്റ്.  അവസാന മത്സരം ആയ ഹൈദരബാദ് vs പഞ്ചാബിനെ എങ്ങിനെ ആവേശകരമാക്കാന്‍ പറ്റും.

നല്ലൊരു സ്ക്രിപ്റ്റ് റൈറ്ററാണ് ഐപിഎല്ലിന്റേത്, കോടികള്‍ കവിഞ്ഞ് മറിയുന്ന ലീഗല്ലെ, കളി കാണുന്നവര്‍ക്ക് ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന സംശയം നില നിര്‍ത്തി ഒരു ലോജിക്കും ഇല്ലാതെ സ്ക്രിപ്റ്റ് എഴുതി കടന്നു എന്ന് ഉറപ്പിച്ച പല ടീമുകളേയും മറി കടന്ന് 10% ചാന്‍സുള്ള ടീമുകള്‍ പ്ലെ ഓഫില്‍ കടന്ന ചരിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ തപ്പിയാല്‍ കാണാന്‍ സാധിക്കും.

അതിലേക്ക് വീണ്ടും പോണില്ല. ഈ വര്‍ഷം എങ്ങനെ എഴുതാം എന്ന് എന്റെ ഭാവന വെച്ച് ഒന്നെഴുതാം. നമുക്ക് ഓന്റെ അത്ര ആള്‍താമസം ഇല്ല എന്ന് എല്ലാവര്‍ക്കും അറിയാലോ. അതോണ്ട് വേറെ സ്ക്രിപ്റ്റ് വന്നാല്‍ പൊറുത്ത് മാപ്പാക്കണം.

ആദ്യം ഇന്നത്തെ കളി. അതില്‍ മുംബൈ നല്ല രീതിയില്‍ തോല്‍ക്കുന്നു. ഹൈദരബാദിന്റെ നെറ്റ് റണ്‍റേറ്റ് ഏതാണ്ട് പോസിറ്റീവിനടുത്ത് എത്തിക്കുന്നു. RCB ഗുജറാത്തിനോട് തോല്‍ക്കുന്നു, ഡല്‍ഹി മുംബൈയോട് നല്ല മാര്‍ജിനില്‍ തോല്‍ക്കുന്നു.

കൊല്‍ക്കത്ത ലക്നൗവിനോട് തോല്‍ക്കുന്നു.( ജയിപ്പിക്കാര്‍ന്നു, പക്ഷെ അവരുടെ നെറ്റ് റണ്‍റേറ്റ് തുലോം മികച്ചതാണ്) അങ്ങിനെ വരുമ്പോള്‍ അവസാന കളിയില്‍ പഞ്ചാബിനും ഹൈദരാബാദിനും നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി വിജയിച്ചാല്‍ പ്ലെ ഓഫ് കളിക്കാം എന്ന ഒരവസ്ഥ വരും.

ഇനി കൊല്‍ക്കത്ത ജയിച്ചാല്‍ അവര്‍ക്കും ബാംഗ്ലൂരിനും,ഡല്‍ഹിക്കും ഒപ്പം 14 പോയിന്റ് ആവും. ഇതില്‍ നെറ്റ് റണ്‍റേറ്റില്‍ മികച്ച് നില്‍ക്കുന്ന ടീമും ഈ കളിയുടെ റിസള്‍ട്ട് നോക്കി നില്‍ക്കുന്ന ആ മനോഹരമായ സ്ക്രിപ്റ്റ് തന്നെ ആവട്ടെ ഈ വര്‍ഷവും.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാർ