ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ വിരാടിന്റെ നൃത്തം; ദാദയുടെ ശരിക്കുള്ള പിന്‍ഗാമിയെന്ന് ആരാധകര്‍

2002ല്‍ ഇംഗ്ലണ്ടിനെതിരായ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനല്‍ വിജയത്തിനുശേഷം ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ജഴ്‌സി ഊരി ചുഴറ്റി നടത്തിയ ആഘോഷം വിഖ്യാതമാണ്. ലോര്‍ഡ്‌സ് ടെസ്റ്റിനിടെ സമാനമൊരു ദൃശ്യത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പിറവികൊടുത്തു.

Image

ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ സഹതാരങ്ങളുടെ നടുവിലാണ്‌കോഹ്ലി നൃത്തമാടിയത്. സീറ്റില്‍ ഇരുന്ന് താളത്തില്‍ കാലുകള്‍ ചലിപ്പിച്ചു തുടങ്ങിയ കോഹ്ലി പിന്നീട് എഴുന്നേറ്റ് നിന്ന് കൈകള്‍ മുകളിലേക്ക് പിണച്ച് നാഗനൃത്തം നടത്തി. ചുറ്റുമിരിക്കുന്ന സഹതാരങ്ങള്‍ കോഹ്ലിയുടെ ഡാന്‍സ് ആസ്വദിക്കുന്നുമുണ്ട്. കോഹ്ലിയുടെ നൃത്തത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറല്‍ ആകുകയും ചെയ്തു.The sight was quite amusing. (AFP Photo)

വിരാടിന്റെ നൃത്തം ആരാധകരെ സന്തോഷിപ്പിച്ചെങ്കിലും കളത്തില്‍ ഇന്ത്യയുടെ സ്ഥിതി അത്ര പന്തിയല്ല. അവസാനദിനം ഇരുനൂറിന് മുകളിലൊരു ലീഡ് മാത്രമേ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്ക് എന്തെങ്കിലുമൊരു സാധ്യത നല്‍കുകയുള്ളൂ. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ ഋഷഭ് പന്തിലും വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പിലുമാണ് ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നത്.