ചെറിയ വട കൊടുത്ത് വലുത് വാങ്ങി വിരാട് കോഹ്‌ലി, താരത്തെ നൈസായി ട്രോളി ഗൗതം ഗംഭീർ; വീഡിയോ വൈറൽ

ഇന്ത്യയുടെ ബാറ്റിംഗ് സ്റ്റാർ വിരാട് കോഹ്‌ലിയും ടീം ഇന്ത്യ ഹെഡ് കോച്ച് ഗൗതം ഗംഭീറും അഭിനയിക്കുന്ന അഭിമുഖത്തിൻ്റെ ഒരു മിനിറ്റ് 40 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ബോർഡ് ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) സെപ്റ്റംബർ 18 ബുധനാഴ്ച പുറത്തിറക്കി.

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ ശത്രുക്കളായിട്ടാണ് ഇരുവരും അറിയപ്പെടുന്നത്. പല തവണ ക്രിക്കറ്റ് കളത്തിൽ ഏറ്റുമുട്ടിയ താരങ്ങളും ബിസിസിഐ വിഡിയോയിൽ വരുമ്പോൾ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നിരവധി ഫീൽഡ് വാക്കേറ്റങ്ങളിൽ ഏറ്റുമുട്ടിയിട്ടുള്ള കോഹ്‌ലിയും ഗംഭീറും പരസ്പരം വീഡിയോയിലൂടെ കളിയാക്കുന്നത് കാണാം.

വിഡിയോയിൽ കോഹ്‌ലി ഗംഭീറിനോട് ഇങ്ങനെ ചോദിച്ചു “നിങ്ങൾ ബാറ്റ് ചെയ്യുമ്പോഴും പ്രതിപക്ഷവുമായി ചാറ്റ് ചെയ്യുമ്പോഴും അവരുമായി വഴക്ക് ഉണ്ടാകുമ്പോഴും എല്ലാം ഇങ്ങനെ ചിന്തിക്കാറുണ്ടോ? അതായത് കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് പോകുമെന്നും നിങ്ങൾ ഔട്ട് ആകുമെന്ന ഭയം ആണോ ഉള്ളത് അതോ ഇത് എന്നെ കൂടുതൽ ഈ വഴക്ക് ശക്തനാക്കും എന്നാണോ.”

ഗംഭീർ മറുപടി പറയാൻ അധികം കാത്തുനിന്നില്ല, “എന്നേക്കാൾ കൂടുതൽ വഴക്കുകൾ നിങ്ങൾ നടത്തിയിട്ടുണ്ട്. എന്നേക്കാൾ നന്നായി നിങ്ങൾക്ക് ആ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഇത് ഇരുവരെയും ചിരിപ്പിക്കുക മാത്രമല്ല, കോഹ്‌ലി പെട്ടെന്ന് മറുപടി പറയുകയും ചെയ്തു “ഞാൻ പറയാനുള്ളതിനോട് യോജിക്കുന്ന ഒരാളെ മാത്രമാണ് ഞാൻ അന്വേഷിക്കുന്നത്. അത് തെറ്റാണെന്ന് പറയുന്നില്ല. കുറഞ്ഞത് ആരെങ്കിലും പറയണം, അതെ ഇതാണ് സംഭവിക്കുന്നത് എന്ന്.”

എന്തായാലും വീഡിയോ വരാൻ കാത്തിരിക്കുകയാണ് ആരാധകർ.