INDIAN CRICKET: കരിയറില്‍ ഞങ്ങള്‍ക്ക് ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. എല്ലാത്തിനും കാരണം..., വെളിപ്പെടുത്തി വിരാട് കോലി

ഐപിഎലില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- മുംബൈ ഇന്ത്യന്‍സ് മത്സരം നാളെ (എപ്രില്‍ 7)യാണ്. രണ്ട് ഇന്ത്യന്‍ ഇതിഹാസ താരങ്ങളുടെ ഒത്തുചേരല്‍ എന്ന നിലയിലാണ് നാളത്തെ മത്സരം ശ്രദ്ധേയമാവുക. ആര്‍സിബിക്കായി വിരാട് കോലിയും മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മ്മയും ഇറങ്ങുമ്പോള്‍ അത് ആരാധകര്‍ക്ക് വലിയ കാഴ്ചവിരുന്നാകും സമ്മാനിക്കുക. മത്സരത്തിന് മുന്‍പ് രോഹിത് ശര്‍മയുമായുളള ബന്ധത്തെ കുറിച്ച് വിരാട് കോലി മുനസുതുറന്നത് ശ്രദ്ധേയമായിരുന്നു. ആര്‍സിബിയുടെ പേജില്‍ വന്ന വീഡിയോയിലാണ് പ്രിയ സുഹൃത്തിനെ കുറിച്ച് കോലി മനസുതുറന്നത്.

“ഇത്രയും കാലം ഒരാളുമായി ഒരുമിച്ച് കളിക്കുമ്പോള്‍, കളിയെകുറിച്ചുളള നിങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ പങ്കുവെക്കുമ്പോള്‍, പരസ്പരം പഠിക്കുമ്പോള്‍ നിങ്ങളുടെ കരിയറില്‍ ഒരേ സമയം വളരുമ്പോള്‍, എല്ലാത്തരം ചോദ്യങ്ങളും പങ്കുവെക്കുമ്പോള്‍ അത് സംഭവിക്കുന്നത് വളരെ സ്വാഭാവികമാണെന്ന് ഞാന്‍ കരുതുന്നു, കോലി പറയുന്നു. ഞങ്ങള്‍ക്കിടയില്‍ ധാരാളം ഉയര്‍ച്ചകളും താഴ്ചകളും സംഭവിച്ചിട്ടുണ്ട്. കൂടാതെ ടീമിന്റെ നേതൃത്വത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ വളരെ അടുത്ത് പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ എല്ലായ്‌പ്പോഴും ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ആ സാഹചര്യത്തിന്റെ ആന്തരിക വികാരത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഒരേ പേജില്‍ അവസാനിക്കും.

ഒരു വിശ്വാസഘടകമുണ്ട്, ടീമിനായി ജോലി ചെയ്യുക എന്നതില്‍, കോലി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കായി 15 വര്‍ഷം കളിക്കേണ്ടി വരുമെന്ന് തനിക്കോ രോഹിതിനോ അറിയില്ലായിരുന്നുവെന്നും” വിരാട് പറഞ്ഞു. ഇപ്പോള്‍ ആ സമയങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ധാരാളം മധുരമുളള ഓര്‍മകളുണ്ട്. ഒരുമിച്ച് കളിച്ച സമയങ്ങളെല്ലാം തീര്‍ച്ചയായും ആസ്വദിച്ചു. അതിനാല്‍ ഞങ്ങള്‍ക്ക് വളരെക്കാലം കരിയര്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. കാരണം ഞങ്ങള്‍ ആ സമയത്ത് വളരെ ചെറുപ്പമായിരുന്നു. ഞാന്‍ പറഞ്ഞതുപോലെ ഇന്ത്യയ്ക്കായി 15 വര്‍ഷം കളിക്കേണ്ടി വരുമെന്ന് ഉറപ്പില്ലായിരുന്നു. ഇത്രയും നീണ്ടതും സ്ഥിരതയുളളതുമായ യാത്ര. എല്ലാ ഓര്‍മകള്‍ക്കും നിമിഷങ്ങള്‍ക്കും വളരെ നന്ദിയുളളവനാണ് ഞാന്‍”, വിരാട് കോലി പറഞ്ഞുനിര്‍ത്തി.