ബോർഡർ ഗവാസ്കർ ട്രോഫിയിൽ നാണംകെട്ട തോൽവിയാണ് ഇന്ത്യ കരസ്ഥമാക്കിയത്. ബാറ്റിംഗ് സൈഡിൽ വന്ന പരാജയമാണ് ഇന്ത്യക്ക് പരമ്പര നഷ്ടപെടാനായ പ്രധാന കാരണം. നാളുകൾ ഏറെയായി മോശമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കുന്ന താരങ്ങളാണ് രോഹിത് ശർമ്മയും, വിരാട് കോഹ്‌ലിയും. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് ആ മികവ് കാട്ടാൻ കോഹ്‌ലിക്ക് സാധിക്കാതെ പോയി.
വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് പ്രകടനത്തെ വിമർശിച്ച് ഒരുപാട് മുൻ താരങ്ങൾ രംഗത്ത് എത്തിയിരുന്നു. വിരാട് എത്രയും വേഗം ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത് പോകണമെന്നും, അദ്ദേഹത്തിന്റെ ആവശ്യം നിലവിൽ ടീമിൽ ഇല്ല എന്ന് പറഞ്ഞിരിക്കുകയാണ് യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്.
യോഗ്‌രാജ് സിംഗ് പറയുന്നത് ഇങ്ങനെ:
“വിരാട് കോഹ്ലി നേരത്തെ ഓഫ് സൈഡില്‍ മികച്ച റെക്കോഡുള്ള താരമായിരുന്നു. ഓഫ് സൈഡില്‍ മികച്ച കവര്‍ ഡ്രൈവുകളടക്കം നടത്താന്‍ കോഹ്‌ലിക്ക് ഒരു കാലത്ത് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓഫ് സൈഡില്‍ തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമാകുന്ന അവസ്ഥയിലേക്ക് കോഹ്ലി പോയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായുള്ള കോഹ്‌ലിയുടെ പ്രകടനം മോശമാണെന്നിരിക്കെ ഇനിയും കോഹ്ലി ഇന്ത്യന്‍ ടീമില്‍ തുടരണമോയെന്നതാണ് എന്റെ പ്രധാന ചോദ്യം”
യോഗ്‌രാജ് സിംഗ് തുടർന്നു:
” ഇന്ത്യക്കായി കളിക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്ക് മികച്ച പരിശീലകന്റെ ആവശ്യമില്ല. അവരെ കളി പഠിപ്പിക്കേണ്ടതായില്ല. പരമ്പരാഗത രീതിയിലുള്ള യാതൊരു പരിശീലനവും ഇവര്‍ക്ക് ആവശ്യമില്ല. എന്നാല്‍ ചില സമയത്ത് താരങ്ങള്‍ക്ക് മാനസികമായി സമ്മര്‍ദ്ദം നേരിടും. അവര്‍ക്ക് വലിയ സ്‌കോര്‍ നേടാനാവില്ല. തുടര്‍ച്ചയായി ഒരേ രീതിയില്‍ പുറത്താവും. ഏത് താരമായാലും ക്രിക്കറ്റിനെക്കാള്‍ വലുതല്ല. ഫോം മോശമാവുമ്പോള്‍ തെറ്റുകള്‍ എവിടെയാണെന്ന് കണ്ടെത്തി തിരുത്താന്‍ ശ്രമിക്കണം” യോഗ്‌രാജ് സിംഗ് പറഞ്ഞു.