'അവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നത് സത്യം'; പാക് തോല്‍വികളെ കുറിച്ച് വഖാര്‍ യൂനിസ്

ലോക കപ്പ് മത്സരങ്ങളില്‍ ഇന്ത്യയെ ഇതുവരെ തോല്‍പ്പിക്കാനായില്ല എന്ന സത്യം പാകിസ്ഥാനെ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുകയാണ്. ഇതിനെ കുറിച്ച് കാലങ്ങളായി വാദപ്രതിവാദങ്ങള്‍ നടന്നു വരികയാണ്. ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒരു തുറന്നു പറച്ചിലുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാക് താരം വഖാര്‍ യൂനിസ്. ഇന്ത്യ അര്‍ഹിച്ച വിജയങ്ങളെന്നാണ് വഖാര്‍ അതിനെ കുറിച്ച് പറയുന്നത്.

“ലോക കപ്പ് വേദികളില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് ഇതുവരെ സാധിച്ചിട്ടില്ല എന്നത് വാസ്തവമാണ്. മറ്റു ഫോര്‍മാറ്റുകളില്‍ നാം ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ലോക കപ്പില്‍ ഇന്ത്യയ്ക്ക് എക്കാലവും പാകിസ്ഥാന് മേല്‍ വ്യക്തമായ ആധിപത്യമുണ്ട്. അവര്‍ നമ്മളേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്നതാണ് സത്യം.”

Missing out on 1992 WC glory was not a happy moment for me: Waqar ...

“ചില മത്സരങ്ങള്‍ നമ്മുടെ കൈപ്പിടിയില്‍ നിന്നാണ് ചോര്‍ന്നു പോയത്. എന്താണ് കാരണമെന്ന് ചോദിച്ചാല്‍ വ്യക്തമായി പറയാന്‍ എനിക്കറിയില്ല. നമ്മളാകട്ടെ അവസരത്തിനൊത്ത് ഉയരാറുമില്ല. ഒരു പരിധി വരെ അതിസമ്മര്‍ദ്ദം പാക് ടീമിനെ ബാധിക്കുന്നുണ്ട്. ഇപ്പോള്‍ അതു വളരെ പ്രകടമായി തന്നെ കാണാം.” വഖാര്‍ പറഞ്ഞു.

India v/s Pakistan cricket: BCCI asks Government to convey ...

Read more

2017-ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയതാണ് പാകിസ്ഥാനാണ് ആശ്വസിക്കാന്‍ വകയുള്ളത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ മുമ്പും പാകിസ്ഥാന്‍ ഇന്ത്യയെ വീഴ്ത്തിയിട്ടുണ്ടെങ്കിലും ഏകദിന, ട്വന്റി20 ലോക കപ്പുകളില്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ല.