സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല; ഓസീസ് നിരയിലേക്ക് രണ്ട് സൂപ്പര്‍ താരങ്ങള്‍

ഇന്ത്യക്കെതിരേ സിഡ്നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറും യുവ ഓപ്പണര്‍ വില്‍ പ്യുകോസ്‌കിയെയും ഉള്‍പ്പെടുത്തി. മോശം ഫോമിലുള്ള ജോ ബേണ്‍സിനെ ടീമില്‍ നിന്ന് ഒഴിവാക്കി. ബോക്സിംഗ് ഡേ ടെസ്റ്റിലെ മോശം പ്രകടനമാണ് ബേണ്‍സിന് തിരിച്ചടിയായത്.

നാഭിഭാഗത്തേറ്റ പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനായതോടെയാണ് വാര്‍ണര്‍ ടീമിനൊന്നും ചേരുന്നത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിനിടെയായിരുന്നു ഫീല്‍ഡിംഗ് ശ്രമത്തിനിടെ വാര്‍ണര്‍ക്കു പരിക്കേറ്റത്. തുടര്‍ന്ന് മൂന്നാം ഏകദിനവും അതിനു ശേഷമുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും വാര്‍ണര്‍ക്കു നഷ്ടമായിരുന്നു.

Aus vs Ind 2020-21 2nd Test 3rd day - Dan Brettig - Australia strangled in absence of David Warner

ഓസീസിനായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത പ്യുകോസ്‌കി ആദ്യ ടെസ്റ്റിലൂടെ തുടക്കം കുറിക്കേണ്ടതായിരുന്നു. എന്നാല്‍ ടെസ്റ്റിനു മുമ്പുള്ള ത്രിദിന മല്‍സരത്തില്‍ ഹെല്‍മറ്റില്‍ ബോള്‍ തട്ടി കണ്‍കഷന്‍ നേരിട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു. പരിക്കു കാരണം ആദ്യ രണ്ടു ടെസ്റ്റുകളില്‍ പുറത്തിരുന്ന പേസര്‍ സീന്‍ അബോട്ടിനെയും മൂന്നാം ടെസ്റ്റില്‍ ഓസീസ് തിരിച്ചുവിളിച്ചിട്ടുണ്ട്.

Justin Langer

Read more

ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം: ടിം പെയ്ന്‍ (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, പാറ്റ് കമ്മിന്‍സ്, കാമറോണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മോയ്സസ് ഹെന്റിക്വസ്, മാര്‍നസ് ലബ്യുഷെയ്ന്‍, നതാന്‍ ലിയോണ്‍, മൈക്കല്‍ നെസര്‍, ജെയിംസ് പാറ്റിന്‍സണ്‍, വില്‍ പ്യുകോസ്‌കി, സ്റ്റീവ് സ്മിത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക്, മിച്ചെല്‍ സ്വെപ്സണ്‍, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍.