അത് അവന്റെ ഐഡിയ ആയിരുന്നോ രോഹിത് എന്ന് പ്രധാനമന്ത്രി, നായകൻ പറഞ്ഞ മറുപടി കേട്ട് പൊട്ടിച്ചിരിച്ച് സഹ താരങ്ങൾ; വീഡിയോ വൈറൽ

ടി20 ലോകകപ്പ് വിജയം ആരാധകർക്കൊപ്പം ടീം ഇന്ത്യ ആഘോഷിച്ചപ്പോൾ മുംബൈയ്ക്കത് ഉത്സവ രാവായിരുന്നു. നരിമാൻ പോയിന്റിൽ ആരംഭിച്ച് വാങ്കഡെ സ്റ്റേഡിയത്തിൽ വരെ ടീം ലോകകപ്പ് ട്രോഫിയുമായി തുറന്ന ബസിൽ പരേഡ് നടത്തി. താരങ്ങളെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് മറൈൻ ഡ്രൈവിൽ തടിച്ചുകൂടിയത്. പിന്നീട്, വാംഖഡെ സ്റ്റേഡിയത്തിലേക്ക് ആരാധകർ ഒഴുകിയെത്തി. അവിടെ ലോകകപ്പ് വിജയത്തിന് ടീം ഇന്ത്യയെ അഭിനന്ദിക്കാൻ ബിസിസിഐ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഉൾപ്പെടെയുള്ള കളിക്കാർ ചക് ദേ ഇന്ത്യയ്ക്ക് മുന്നിൽ നൃത്തം ചെയ്തപ്പോൾ സ്റ്റേഡിയം ആവേശത്താൽ ഇളകിമറിഞ്ഞു.. പരിപാടിയുടെ ഹൈലൈറ്റുകളിലൊന്നിൽ ആയിരക്കണക്കിന് ആരാധകർക്കൊപ്പം കളിക്കാർ വന്ദേമാതരം ആലപിച്ചു.

എന്നാൽ ആഘോഷത്തിന്റെ ആ ദിവസം ഇന്ത്യൻ ടീമിന്റെ ആദ്യ ദൗത്യം പ്രധാനമന്ത്രിയുമൊത്തുള്ള വിരുന്നും അദ്ദേഹവും ഒത്തുള്ള സംഭാഷണത്തിന്റെ ഭാഗമാക്കുക എന്നതായിരുന്നു. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലാണ് ഈ യോഗം നടന്നത്. ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ഇന്ത്യൻ താരങ്ങൾ ഉത്തരം പറഞ്ഞു. ഇതിന് ഇടയിൽ രോഹിത് കിരീടം ഏറ്റുവാങ്ങാൻ എത്തിയ സ്റ്റൈലിനെക്കുറിച്ചും അത് ആരുടെ ഐഡിയ ആയിരുന്നു എന്നുമുള്ള സംശയങ്ങളൊക്കെ പ്രധാനമന്ത്രി ചോദിക്കുകയും ചെയ്തു. മെസി 2022 ലോകകപ്പ് ഏറ്റുവാങ്ങിയ ശേഷം നടത്തിയ ഐക്കണിക്ക് വാക്ക് രോഹിത് ആവർത്തിക്കുക ആയിരുന്നു.

പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു- ഞാൻ ശ്രദ്ധിക്കുക ആയിരുന്നു, എന്തായിരുന്നു നിങ്ങളുടെ നടത്തത്തിന് പിന്നിൽ ഉള്ള രഹസ്യം? രോഹിത് പറഞ്ഞ മറുപടി ഇങ്ങനെ- ” : “എല്ലാവരും എന്നോട് പറഞ്ഞു സ്റ്റേജിൽ കയറരുതെന്ന് ലളിതമായി ആയിരിക്കരുത് എന്തെങ്കിലും വെറൈറ്റി വേണമെന്ന്.” ആരുടെ ഐഡിയ ആയിരുന്നു ഇത് ചാഹലിന്റെ ആണോ? പ്രധാനമന്ത്രി ചോദിച്ചു, “ചാഹലിന്റെയും കുൽദീപിന്റെയും” ഇതായിരുന്നു രോഹിത് പറഞ്ഞ മറുപടി

അതിനിടെ ടീം ഇന്ത്യയുടെ മഹത്തായ ഹോംകമിംഗിനെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി പ്രതികരിച്ചു, ടി20 ലോകകപ്പിലെ വിജയം കണക്കിലെടുത്ത് കളിക്കാർ ഇത്തരമൊരു സ്വാഗതം അർഹിക്കുന്നെന്ന് മുൻ നായകൻ പറഞ്ഞു.

ഇതാണ് ഇന്ത്യൻ ക്രിക്കറ്റിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അവരുടെ നേട്ടം കണക്കിലെടുക്കുമ്പോൾ കളിക്കാർ ഇത് അർഹിക്കുന്നു… ഓരോ വ്യക്തിയിലും അഭിമാനിക്കുന്നു- ഗാംഗുലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.