ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

അടുത്തിടെ സമാപിച്ച ബോർഡർ-ഗവാസ്കർ ട്രോഫിയിലെ പ്രധാന വ്യത്യാസം ഓസീസ് പേസർ സ്കോട്ട് ബോളണ്ട് ആയിരുന്നു എന്ന് സ്റ്റാർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ബോളണ്ടിനെ ഉൾപ്പെടുത്തിയില്ലെങ്കിൽ ഇന്ത്യ 1-3 എന്ന മാർജിനിൽ തോറ്റ പരമ്പരയിൽ ഇന്ത്യ വിജയിക്കുമായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ്.

പെർത്തിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എതിരെ 295 റൺസ് വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. എന്നിരുന്നാലും, ജോഷ് ഹേസിൽവുഡിൻ്റെ പരിക്ക് അഡ്‌ലെയ്‌ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ സ്കോട്ടിനെ ടീമിൽ എടുക്കുന്നതിലേക്ക് ഓസ്‌ട്രേലിയയെ നയിച്ചു. അത് അവരുടെ ഭാഗ്യത്തിന് കാരണമായി.

ഈ പരമ്പരയിൽ ഇരുടീമുകളും തമ്മിൽ ഉള്ള വ്യത്യാസവും സ്കോട്ട് തന്നെ ആയിരുന്നു എന്ന് നിസംശയം പറയാം. അശ്വിൻ പറഞ്ഞത് ഇങ്ങനെ:

“പാറ്റ് കമ്മിൻസിന് മികച്ച പരമ്പരയുണ്ടെന്ന് എല്ലാവരും പറഞ്ഞു, എന്നാൽ ഇടംകൈയ്യൻമാർക്കെതിരെ അദ്ദേഹം കഷ്ടപ്പെട്ടു. ഓസ്‌ട്രേലിയയുടെ ഭാഗ്യം സ്‌കോട്ട് ബോളണ്ട് ടീമിലെത്തിയതാണ്. ബോളണ്ട് കളിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ പരമ്പര നേടുമായിരുന്നു. ജോഷ് ഹേസിൽവുഡിന് എതിരായി പറയുകയല്ല. അവൻ ഒരു മികച്ച ബൗളറാണ്. എന്നാൽ സ്കോട്ട് വന്നതോടെ കാര്യങ്ങൾ കൈവിട്ട് പോയി”

അഞ്ച് ടെസ്റ്റുകളിൽ മൂന്നെണ്ണം മാത്രം കളിച്ചിട്ടും വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനക്കാരനായി ബോളണ്ട് പരമ്പര അവസാനിപ്പിച്ചു. ബോർഡർ-ഗവാസ്‌കർ ട്രോഫി വീണ്ടെടുക്കാനുള്ള ഓസ്‌ട്രേലിയയുടെ ശ്രമത്തിൽ താരം വന്നത് ടീമിന് ഗുണമായി.