തനതായ ആക്രമണ സ്വഭാവമെല്ലാം ഒതുക്കി വച്ചു ഒരറ്റത്ത് പാറ പോലെ ഉറച്ചു നിന്നു ലൂസ് ബോളുകള്‍ മാത്രം കളിച്ചു 200 – 250 പന്തുകളില്‍ നിന്നൊരു ഡീസന്റ് സ്‌കോര്‍.. ഇതൊന്നും പ്രതീക്ഷിക്കുന്നില്ല….. ഒറ്റ സെഷന്‍ കൊണ്ടു കളിയുടെ ഗതി തന്നെ മാറ്റുവാന്‍ ഉതകുന്ന രണ്ട് തട്ടു പൊളിപ്പന്‍ ഇന്നിങ്‌സ്….
‘ആണത്തം കാട്ടാനിറങ്ങി പുറപ്പെട്ടാല്‍ പുരമനയില്‍ ചന്ദ്രനോളം വരില്ലൊരുത്തനും’ എന്ന ഡയലോഗോടെ മുണ്ടും മടക്കികുത്തി ഇറങ്ങുന്ന മാമ്പഴകാലത്തിലെ ലാലേട്ടനെ പോലെ രണ്ടും കല്പിച്ചു കളത്തിലേക്ക് ഇറങ്ങു ഭായ്….. രണ്ട് ബോള്‍ ബാറ്റില്‍ മിഡില്‍ ചെയ്തതിന്റെ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന നിങ്ങളെ ചെറുതായിട്ടൊന്നു അലോസരപ്പെടുത്താന്‍ പോലും പറ്റിയ ഏതു ബൗളര്‍ ആണ് രോഹിത് എതിര്‍ നിരയിലുള്ളത്…..??
അയര്‍ലന്‍ഡിനെതിരെ നീലകുപ്പായത്തില്‍ നിങ്ങള്‍ അരങ്ങേറിയ 2007 ജൂണ്‍ 23 മുതല്‍ നിങ്ങളോടൊപ്പം, നിങ്ങളുടെ നേട്ടങ്ങളില്‍ നിങ്ങളെക്കാള്‍ സന്തോഷിച്ചും, അഭിമാനത്തിന്റെ നീല കൊടുമുടികളേറിയും…
തകര്‍ച്ചകളില്‍ നിങ്ങളെക്കാള്‍ പതറിയും, ഹൃദയം തകര്‍ന്നും, വിഷാദത്തിന്റെ താഴ്വരയിലേക്ക് വീണു പോയും…..
കൂടെ നിഴലായി നടന്ന കുറെ പേരുണ്ട് രോഹിത്……. നിങ്ങളെ ഒരു കാലത്തും തള്ളി പറയാത്തവര്‍….
നിങ്ങളെ പ്രാണനായി കരുതുന്നവര്‍…… അവര്‍ക്ക് ഉറക്കെ അവരുടെ വിരോധികളോട് വിളിച്ചു പറയണം ‘ഞങ്ങളുടെ ഹിറ്റ്മാന്‍ തിരിച്ചു വന്നെന്നു …” കം ഓണ്‍ മാന്‍….
എഴുത്ത്: സനല്‍ കുമാര്‍ പത്മനാഭന്‍
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍