വീഴ്ച മറയ്ക്കാനുള്ള സിപിഎം ശ്രമം; സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ലെന്ന് വി മുരളീധരന്‍

സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. വ്യോമസേനയുടെ സഹായങ്ങള്‍ ബില്ലു ചെയ്യുക സാധാരണ നടപടിയെന്നും വിഷയം ചര്‍ച്ചയാകുന്നത് വീഴ്ച മറയ്ക്കാനുള്ള സിപിഎം ശ്രമമാണെന്നും വി മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഔദ്യോഗിക തലത്തില്‍ നടക്കുന്ന നടപടിക്രമം മാത്രമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

വ്യോമസേനയുടെ പണം സംസ്ഥാന സര്‍ക്കാര്‍ അടയ്‌ക്കേണ്ടി വരില്ലെന്നും സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് സ്വാഭാവിക നടപടിയാണെന്നും മുരളീധരന്‍ വ്യക്തമാക്കി. നല്‍കിയ സേവനങ്ങള്‍ക്ക് വര്‍ഷങ്ങളായി അതാത് വകുപ്പുകള്‍ ബില്ല് കൊടുക്കാറുണ്ട്. 1990 മുതല്‍ വ്യോമയാന നിയമത്തില്‍ പറയുന്നതാണ് ഇക്കാര്യങ്ങളെന്നും മുരളീധരന്‍ വ്യക്തമാക്കി.

Read more

അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആണ് സിപിഎം ശ്രമിക്കുന്നതെന്നും വി മുരളീധരന്‍ ആരോപിച്ചു.