സഞ്ജുവിനെ തളയ്ക്കാന്‍ വ്യക്തമായ പദ്ധതികളുണ്ടായിരുന്നു; വെളിപ്പെടുത്തി റൊമാരിയോ ഷെപ്പേര്‍ഡ്

വെസ്റ്റ് ഇന്‍ഡീസില്‍ സഞ്ജു സാംസണിനെ എങ്ങനെ തളച്ചതെന്ന് വെളിപ്പെടുത്തി വിന്‍ഡീസ് താരം റൊമാരിയോ ഷെപ്പേര്‍ഡ്. സഞ്ജുവിനെതിരേ വെസ്റ്റ് ഇന്‍ഡീസിന് നേരത്തെ പദ്ധതികളുണ്ടായിരുന്നെന്നും അതുപയോഗിച്ചാണ് സഞ്ജുവിനെ പൂട്ടിയതെന്നും ഷെപ്പേര്‍ഡ് പറഞ്ഞു.

പരമ്പര നേടാനായതില്‍ അതിയായ സന്തോഷമുണ്ട്. നിക്കോളാസ് പുരാന്റെയും ബ്രണ്ടന്‍ കിംഗിന്റെയും മികച്ച പ്രകടനത്തിന് നന്ദി. ഏകദിന പരമ്പര മുതല്‍ കൃത്യമായ ഭാഗത്ത് പന്തെറിയാന്‍ എനിക്ക് സാധിക്കുന്നുണ്ട്. സഞ്ജുവിനെതിരേ സ്റ്റംപിന് ആക്രമിക്കുക എന്നതായിരുന്നു പദ്ധതി.

സൂര്യകുമാറിനെതിരേ നേരെ ഷോട്ട് കളിപ്പിക്കുകയെന്നതായിരുന്നു ടീമിന്റെ തന്ത്രം. കഴിഞ്ഞ കുറച്ച് മാസങ്ങളായി വളരെ പ്രയാസമുള്ള സാഹചര്യത്തിലൂടെയാണ് ഞങ്ങള്‍ കടന്ന് പോകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയെപ്പോലൊരു വലിയ ടീമിനെതിരേ പരമ്പര നേടിയത് വലിയ ആത്മവിശ്വാസം നല്‍കുന്നു- ഷെപ്പേര്‍ഡ് പറഞ്ഞു.

Read more

ഇന്ത്യന്‍ നിരയില്‍ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാള്‍ സഞ്ജുവാണ്. 12, 7, 13 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോര്‍. രണ്ട് മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചുമില്ല.