വിന്‍ഡീസ് ക്രിക്കറ്റിനെ കാര്‍ന്നുതിന്നുന്ന വിപത്ത് ഇതാണ്, മുന്നറിയിപ്പ്

വെസ്റ്റന്‍ഡീസ് ക്രിക്കറ്റിന്റെ പതനത്തിന്റെ ഒരു പ്രധാന കാരണം താരങ്ങള്‍ ടി20 ക്രിക്കറ്റിന് പിന്നാലെ പോകുന്നതിനാലാണെന്നന്ന് വിന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗ്. ഇതില്‍ കളിക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അധികാരികളാണ് ഇതിന് ഉത്തരവാദികളെന്നും ഹോള്‍ഡിംഗ് തുറന്നടിച്ചു.

“പല വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്കും രാജ്യത്തിനായി കളിക്കാന്‍ താത്പര്യമില്ല. ആറ് ആഴ്ചത്തേക്ക് നിങ്ങള്‍ക്ക് 600,000 വും, 800,000 വും ഡോളര്‍ സമ്പാദിക്കാന്‍ സാധിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്താണ് ചെയ്യുക.”

Michael Holding on racism: It will take time for real change to happen but don't lose hope - Sports News

“ഞാന്‍ ക്രിക്കറ്റര്‍മാരെ കുറ്റപ്പെടുത്തുന്നില്ല. മറിച്ച് അധികാരികളാണ് ഇതിന് ഉത്തരവാദികള്‍. വെസ്റ്റിന്‍ഡീസ് ടി20 ടൂര്‍ണമെന്റുകള്‍ വിജയിക്കും. എന്നാല്‍ അത് ക്രിക്കറ്റല്ല” ഹോള്‍ഡിംഗ് പറഞ്ഞു.

Read more

ഐ.പി.എല്ലില്‍ ഇതുവരെ കമന്ററി പറയാത്തതിന്റെ കാരണം വെളിപ്പെടുത്തവെയാണ് മൈക്കല്‍ ഹോള്‍ഡിംഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. താന്‍ ക്രിക്കറ്റിനെ കുറിച്ച് മാത്രമേ കമന്ററി പറയാന്‍ ആഗ്രഹിക്കുന്നുള്ളൂവെന്നായിരുന്നു ഹോള്‍ഡിംഗിന്റെ മറുപടി. നേരത്തെ മുതല്‍ തന്നെ ടി20 ക്രിക്കറ്റിനോട് അനുകൂല നിലപാട് സ്വീകാരിക്കാത്ത താരങ്ങളിലൊരാളാണ് ഹോള്‍ഡിംഗ്. ടി20 ക്രിക്കറ്റിനെ താന്‍ ക്രിക്കറ്റായി കണക്കു കൂട്ടുന്നേയില്ലെന്നാണ് ഹോള്‍ഡിംഗ് പറഞ്ഞു വെയ്ക്കുന്നത്.