കഴിവുള്ള മിടുക്കന്മാർ പുറത്തുള്ളപ്പോൾ എന്തിനാണ് അവനെ ടീമിൽ കലിപ്പിക്കുന്നത്, ഫോമിലുള്ള താരങ്ങളുടെ നല്ല വർഷങ്ങൾ നശിപ്പിക്കുന്നു ; തുറന്നടിച്ച് വെങ്കിടേഷ് പ്രസാദ്

ഇന്ത്യന്‍ ടി20 ടീമിലേക്ക് ശ്രേയസ് അയ്യരെ പരിഗണിക്കുന്നതിനെ ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്. സഞ്ജു സാംസണ്‍, ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍ തുടങ്ങിയ താരങ്ങളുണ്ടാകുമ്പോള്‍ ശ്രേയസ് അയ്യരെ ടി20 ക്രിക്കറ്റ് ടീമിലേക്കു പരിഗണിക്കുന്നതു വിചിത്രമാണെന്നു വെങ്കടേഷ് പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.

‘വരാനിരിക്കുന്ന ടി20 ലോക കപ്പ് മനസ്സില്‍ വെച്ചുകൊണ്ട് ചില സെലക്ഷന്‍ കോളുകള്‍ ചിന്തിക്കേണ്ടതാണ്. ടി20 ക്രിക്കറ്റില്‍ സഞ്ജുവും ഹൂഡയും ഇഷാനും ടീമിലുണ്ടാകുമ്പോള്‍ ശ്രേയസ് അയ്യരെ പരിഗണിക്കുന്നത് വിചിത്രമാണ്.’

‘വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവര്‍ കളിക്കുമെന്നുറപ്പുള്ളപ്പോള്‍ സന്തുലിതമായ ടീം ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇനി പ്രവര്‍ത്തിക്കേണ്ടത്’ വെങ്കടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു.

Read more

വെസ്റ്റിന്‍ഡീസിനെതിരായി നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ പൂജ്യത്തിനു പുറത്തായിരുന്നു. സഞ്ജു സാംസണ്‍, ദീപക് ഹൂഡ തുടങ്ങിയ താരങ്ങള്‍ക്ക് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചുമില്ല.