ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ബോളിംഗ് ആക്ഷന്‍ നിയമ വിരുദ്ധമാണെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍ ഇയാന്‍ മൗറിസ്. ബുംറയുടെ ചില പന്തുകളില്‍ കൈ നിയമപ്രകാരമുള്ളതിനെക്കാള്‍ മടങ്ങുന്നുണ്ടെന്നും ഇതിനെ കുറിച്ച് ആരും സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്നും മൗറിസ് പറഞ്ഞു.
ജസ്പ്രീത് ബുംറയുടെ ബോളിംഗ് ആക്ഷര്‍ സംശയം ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറാകുന്നില്ല. ആധുനിക ക്രിക്കറ്റില്‍ ഇത് ശരിയായ രീതിയാണെന്ന് കരുതുന്നില്ല. ബുംറ കൈമടക്കിയാണ് എല്ലാ പന്തുകളും എറിയുന്നതെന്ന് ഞാന്‍ പറയില്ല.
എന്നാല്‍ അവന്റെ ചില പന്തുകളില്‍ കൈ നിയമപ്രകാരമുള്ളതിനെക്കാള്‍ മടങ്ങുന്നുണ്ട്. ഇത് നിരീക്ഷിക്കണമെന്നാണ് പറയാനുള്ളത്. നേരത്തെ തന്നെ ബുംറയുടെ ബോളിംഗ് ആക്ഷനെക്കുറിച്ച് സംശയമുയര്‍ന്നിട്ടുള്ളതാണ്- ഇയാന്‍ മൗറിസ് കൂട്ടിച്ചേര്‍ത്തു.
ഇയാന്‍ മൗറിസിന്റെ പ്രതികരണം വൈറലായതോടെ വലിയ വിമര്‍ശനമാണ് അദ്ദേഹത്തിനെതിരേ ഉയരുന്നത്. ബുംറയുടെ പ്രകടനം താരങ്ങളേയും പ്രമുഖരേയും ഭയപ്പെടുത്തുകയും അസ്വസ്തരാക്കുകയും ചെയ്യുന്നുണ്ടെന്നും അതിനുള്ള തെളിവാണ് ഈ ആരോപണമെന്നും വിമര്‍ശകര്‍ പറയുന്നു.