ലോകകപ്പ് സെമി ഫൈനലുകള്‍ ഇവര്‍ തമ്മില്‍; ഇതിഹാസ താരത്തിന്റെ പ്രവചനം

ക്രിക്കറ്റ് ലോകകപ്പ് ഇങ്ങടുത്തെത്തിയ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. മെയ് 30 മുതല്‍ ഇംഗ്ലണ്ടാണ് ഇക്കുറി ക്രിക്കറ്റ് മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യയുള്‍പ്പടെ 10 ടീമുകളാണ് ലോകകപ്പിനായി പോരിനിറങ്ങുന്നത്. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുമ്പോള്‍ ആരാകും ഇക്കുറി ചാംപ്യന്‍മാരാവുക എന്ന പ്രവചനങ്ങളും നിരവധിയാണ് വന്നുകൊണ്ടിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങും ഇക്കുറി ലോകപ്പിനുള്ള സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണ് ലോകകപ്പിന്റെ സെമി ഫൈനലില്‍ കളിക്കുകയെന്നാണ് പോണ്ടിങ്ങിന്റെ പ്രവചനം. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുടെ നിലവിലെ ഫോം മോശമാണെങ്കിലും ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്നാണ് ഓസീസ് മുന്‍ നായകന്റെ പ്രവചനം.

Read more

അതേസമയം, ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഐസിസി ഏകദിന റാങ്കിങ്ങിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഈ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് പ്രതീക്ഷ കാണുന്ന പോണ്ടിങ്ങ് പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് സാധ്യത കാണുന്നില്ല.