ലോകത്തിലെ ഏറ്റവും കോടീശ്വരനായ ക്രിക്കറ്റർ, സച്ചിനും കോഹ്‌ലിയും ധോണിയും പോലും അടുത്ത് എങ്ങും എത്തില്ല; 22 ആം വയസിൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ താരം

മുൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്‌ലി എന്നിവരാണ് ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എന്നിരുന്നാലും, അവർ ലോകത്തിലെ എന്നല്ല ഇന്ത്യയിലെ പോലും ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങൾ അല്ല എന്നതാണ് സത്യം.

കോടീശ്വരനായ കുമാർ മംഗളം ബിർളയുടെ മകൻ ആര്യമാൻ ബിർളയാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം. 2023-ൽ ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിൻ്റെ (ABFRL) ഡയറക്ടറായി ആര്യമാൻ,  ആദിത്യ ബിർള ഗ്രൂപ്പിൽ ചേർന്നു. ആദിത്യ ബിർള മാനേജ്‌മെൻ്റ് കോർപ്പറേഷൻ്റെയും ഗ്രാസിം ഇൻഡസ്‌ട്രീസിൻ്റെയും ബോർഡ് ഡയറക്ടർമാരിൽ ഒരാളായ അദ്ദേഹം ഈ വലിയ ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ ഭാവിയാണ്. ബിസിനസ്സ് ലോകത്തേക്ക് വരുന്നതിന് മുമ്പ്, അദ്ദേഹം ഒരു ഫാസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായിരുന്നു .

2017 നവംബറിൽ ഒഡീഷയ്‌ക്കെതിരെ മധ്യപ്രദേശിനായി താരം തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി. രജത് പതിദാറുമായി 72 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പങ്കിട്ട ആര്യമാൻ രണ്ട് ഇന്നിങ്‌സുലുമായി 16, 6 സ്‌കോറുകൾ രേഖപ്പെടുത്തി. ഫസ്റ്റ് ക്ലാസ് കരിയറിൽ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 414 റൺസും നാല് ലിസ്റ്റ് എ മത്സരങ്ങളിൽ 36 റൺസും താരം നേടിയിട്ടുണ്ട്. എന്നിട്ടും ആര്യമാനെ രാജസ്ഥാൻ റോയൽസ് 2018 ൽ 30 ലക്ഷം രൂപക്ക് ടീമിലെടുത്തു.

എന്തായാലും അ ഇടക്ക് കുറച്ച് മത്സരങ്ങളിൽ സബ്സ്റ്റിറ്റ്യൂട്ട് ആയി ഗ്രൗണ്ടിൽ ഇറങ്ങിയത് ഒഴിച്ചാൽ അവസരങ്ങൾ കിട്ടിയിരുന്നില്ല. 2019 ൽ മാനസിക സമ്മർദ്ദം കാരണം താരം താത്കാലികമായി ക്രിക്കറ്റിനോട് വിടപറഞ്ഞു. എന്തായാലും തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചെങ്കിലും താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. “ഞാൻ കുടുങ്ങിയതായി തോന്നി. ഇതുവരെയുള്ള എല്ലാ ദുരിതങ്ങളിലൂടെയും ഞാൻ എന്നെത്തന്നെ തള്ളിവിട്ടു. ” അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “നമുക്കെല്ലാവർക്കും അവരുടേതായ യാത്രകളുണ്ട്, എന്നെ നന്നായി മനസ്സിലാക്കാനും പുതിയതും വ്യത്യസ്തവുമായ കാഴ്ചപ്പാടുകളിലേക്ക് എൻ്റെ മനസ്സ് തുറക്കാനും എൻ്റെ കണ്ടെത്തലുകളിൽ ലക്ഷ്യം തേടാനും ഈ സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” വിരമിക്കൽ കുറിപ്പിൽ താരം പറഞ്ഞു.

ആസ്തി കണക്ക് കൃത്യമായി ലഭ്യം അല്ലെങ്കിലും അത് ഏകദേശം 70,000 കോടി രൂപയോളം വരും. അതേസമയം, 2024 നവംബർ വരെ സച്ചിൻ്റെ ആസ്തി 170 മില്യൺ ഡോളറാണ്, ധോണിക്ക് 111 മില്യണും കോഹ്‌ലിക്ക് 92 മില്യണും ഉണ്ട്.

Read more