ചെന്നൈയുടെ ഹോം സ്റ്റേഡിയത്തിൽ നീണ്ട ഇടവേളക്ക് ശേഷം നടന്ന മത്സരം എന്തായാലും കാണികളെ നിരാശപെടുത്തിയില്ല. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 217 / 7 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ലക്നൗ 205 റൺസിന് പുറത്തായി. ചെന്നൈ 12 റൺസിന്റെ വിജയം നേടി ഇന്നലെ കാണികളെ ആവേശത്തിന്റെ ഉച്ചകോടിയിൽ എത്തിച്ചു. ആദ്യ കളിയിലെ തോൽവിക്ക് ശേഷം എന്തായാലും സ്വന്തം മണ്ണിൽ നടന്ന ആദ്യ മത്സരം തന്നെ ജയത്തോടെ തുടങ്ങാൻ സാധിച്ചത് ചെന്നൈക്ക് നേട്ടമാകും. ഒരു ഘട്ടത്തിൽ ജയം ഉറപ്പിച്ച ലക്നൗ ടീമിനെ തകർത്തത് മൊയിൻ അലിയുടെ നാല് വിക്കറ്റ് പ്രകടനമാണ്
ദേശീയ ക്രിക്കറ്റ് ടീമിന്റെ 2011 ഏകദിന ലോകകപ്പ് വിജയത്തിന്റെ 12-ാം വാർഷികവും ഇന്ത്യ ആഘോഷിച്ചു, ഫൈനലിൽ ധോണിയും ഗംഭീറും ആയിരുന്നല്ലോ ഇന്ത്യക്കായി പ്രധാന വേഷം ചെയ്തത്. എന്നാൽ ഇന്നലെ ധോണിയും ഗംഭീറും എതിർചേരിയിൽ ആയിരുന്നു. ഗംഭീറിനെ സംബന്ധിച്ച് അദ്ദേഹം ആ വിജയത്തിന്റെ ക്രെഡിറ്റ് എല്ലാവരും ധോണിക്ക് കൊടുക്കുന്നതിൽ അസ്വസ്ഥൻ ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്നെ ആരും പരിഗണിക്കുന്നില്ല എന്നതായിരുന്നു താരത്തിന്റെ പ്രശനം. ഒളിഞ്ഞും തെളിഞ്ഞും ധോണിക്കെതിരെ ഒളിയമ്പുകൾ ഗംഭീർ തൊടുത്തിട്ടുമുണ്ട്. ധോണി ആരാധകർക്ക് ഇതുകൊണ്ട് തന്നെ ഗംഭീറിനോട് ദേഷ്യമുണ്ട്.
ഗംഭീർ ഇപ്പോൾ ഒരു ടീമിന്റെ പരിശീലകനായി ഇരിക്കുമ്പോൾ ധോണി ഒരു ടീമിന്റെ നായകൻ ആണെന്നും ആരാധകർ അദ്ദേഹത്തെ ഓർമിപ്പിച്ചു. ഇന്നലെ മാർക്ക് വുഡിനെതിരെ ധോണി നേടിയ സിക്സ് ആഘോഷിക്കപ്പെട്ടപ്പോൾ ആരാധകർ ശ്രദ്ധിച്ചത് ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത ഗംഭീറിന്റെ മുഖത്ത് അസ്വസ്ഥത വ്യക്തമായിരുന്നു. “:നീ ഇത് കാണണം” “ധോണി സിക്സ് അടിച്ചതിനേക്കാൾ സന്തോഷമാണ് നിന്റെ ഈ മുഖം കാണുമ്പോൾ” ഉൾപ്പടെ കമ്മെന്റുകളാണ് വരുന്നത്.
Pic Of The Day💛🥵🔥 Gambhir 😂🔥#WhistlePodu #CSKvsLSG #MSDhoni #CSK pic.twitter.com/t2uaRWucBM
— 𝐆.𝐎.𝐀.𝐓 𓃵 ᴸᴱᴼ (@ranjith_vj22) April 3, 2023
Hold Gautam Gambhir 😂💉
MS Dhoni & CSK showed him his levels. pic.twitter.com/GE0N5dV6KN
— supremo ` (@hyperKohli) April 3, 2023
"We want to play CSK at Chepauk" – Gambhir before 2022 IPL
Yeah, hold this L. Dhoni is always better than you 👍👍 pic.twitter.com/hLZHRlpjaT
— ; (@AIH183no) April 3, 2023
Read more