CSK VS LSG: നീ വിജയ് ശങ്കർ അല്ലടാ തോൽവി ശങ്കറാണ്; വീണ്ടും ഫ്ലോപ്പായ താരത്തിന് നേരെ വൻ ആരാധകരോക്ഷം

നാളുകൾ ഏറെയായി ഫോം ഔട്ട് ആയിരുന്ന താരമാണ് ചെന്നൈ താരം വിജയ് ശങ്കർ. എന്നാൽ ഇന്ന് നടന്ന മത്സരത്തിലും അദ്ദേഹം ആ പതിവ് തെറ്റിച്ചില്ല. ലക്‌നൗവിനെതിരെ 8 പന്തിൽ ഒരു ഫോർ മാത്രം നേടി 9 റൺസാണ് താരം സംഭാവന ചെയ്തത്. ഇതോടെ അടുത്ത മത്സരം മുതൽ താരത്തിനെ പുറത്താക്കണം എന്നാണ് ആരാധകരുടെ അഭിപ്രായം.

167 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈക്ക് ഭേദപ്പെട്ട നിലയിലെ തുടങ്ങാൻ സാധിച്ചുള്ളൂ. ഓപ്പണർമാരായ സായ്ക്ക് റഷീദ് 27 റൺസും, രചിൻ രവീന്ദ്ര 37 റൺസും നേടി മികച്ച ഓപ്പണിങ് നൽകി. എന്നാൽ പിന്നീട് ശിവം ദുബൈ (19*) അല്ലാതെ വേറെ ഒരു താരവും രണ്ടക്കം കടന്നില്ല.

ലക്‌നൗ സൂപ്പർ ജയൻറ്സ് നായകൻ ഋഷഭ് പന്ത് 49 പന്തുകളിൽ നിന്നായി 4 ഫോറും, 4 സിക്സറുമടക്കം 63 റൺസ് നേടി. താരത്തിന്റെ മികവിലാണ് ടീം ടോട്ടൽ 160 റൺസ് കടക്കാൻ സാധിച്ചത്. ലക്‌നൗവിനായി മിച്ചൽ മാർഷ് 30 റൺസും, ആയുഷ് ബഡോണി 22 റൺസും, അബ്ദുൽ സമദ് 20 റൺസും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ചെന്നൈക്കായി രവീന്ദ്ര ജഡേജ, മതീഷ പാതിരാണ എന്നിവർ രണ്ട് വിക്കറ്റുകളും, അൻഷുൽ ഖാംഭോജ്ജ്, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റുകളും നേടി.